കണ്ണൂരില്‍ പൊതുശൗചാലയത്തില്‍ യുവാവ് മരിച്ച നിലയില്‍

Wait 5 sec.

കണ്ണൂര്‍| കണ്ണൂര്‍ നഗരത്തിലെ പയ്യാമ്പലം ബര്‍ണ ശേരിയിലെ പൊതുശൗചാലയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് മീന്‍കുന്ന് സ്വദേശി അജ്‌നാസാണ് മരിച്ചത്. ബര്‍ണശ്ശേരിയിലെ ടോയ്‌ലറ്റില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സിറ്റി പോലീസ് അന്വേഷണമാരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.