യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, നെടുമ്പാശേരിയിലും കരിപ്പൂരിലും റദ്ദാക്കിയ സർവീസുകൾ ഇതാ

Wait 5 sec.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. പല രാജ്യങ്ങളും തങ്ങളുടെ വ്യോമപാത ഇതിനകം അടച്ചുകഴിഞ്ഞു. മാത്രമല്ല, ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്. പുലർച്ചെ 2.38-ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു.റദ്ദാക്കിയ സർവീസുകൾ ഇതാഉച്ചയ്ക്ക് 2.35-ന് ഷാർജയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കിവൈകിട്ട് 5.20-ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആകാശ എയർ സർവീസ് ഒഴിവാക്കിഇൻഡിഗോയുടെ ഗൾഫ് സർവീസുകൾ പൂർണ്ണമായും നിർത്തി6.20-ന് ദുബായിലേക്കുള്ള വിമാനംരാത്രി 9.50-ന് റാസൽഖൈമയിലേക്കുള്ള വിമാനംരാത്രി 10.50-ന് അബുദാബിയിലേക്കുള്ള വിമാനം ഇൻഡിഗോ റദ്ദാക്കിALSO READ: ഇറാനിൽ പെൺകുട്ടികളുടെ സ്‌കൂളിന് നേരെ ഇസ്രയേൽ ആക്രമണം; 5 കുട്ടികൾ കൊല്ലപ്പെട്ടുകരിപ്പൂരിൽ റദ്ദാക്കിയ പ്രധാന വിമാനങ്ങൾ: ഇൻഡിഗോഉച്ചയ്ക്ക് 2:05-നുള്ള കരിപ്പൂർ – ദുബൈ സർവീസ്.വൈകിട്ട് 4:25-നുള്ള കരിപ്പൂർ – ജിദ്ദ സർവീസ്.നാളെ പുലർച്ചെ 1:35-നുള്ള കരിപ്പൂർ – അബുദാബി സർവീസ്.എയർ ഇന്ത്യഉച്ചയ്ക്ക് 2:10-നുള്ള കരിപ്പൂർ – ദുബൈ സർവീസ്.രാത്രി 7:40-നുള്ള കരിപ്പൂർ – റിയാദ് സർവീസ്.രാത്രി 7:50-നുള്ള കരിപ്പൂർ – ജിദ്ദ സർവീസ്.രാത്രി 8:25-നുള്ള കരിപ്പൂർ – ദമ്മാം സർവീസ്.മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യം പരിഗണിച്ച് വിമാനങ്ങൾ പുനക്രമീകരിച്ചിട്ടുണ്ടെന്ന് കൊച്ചി വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുടെ വെബ്‌സൈറ്റ് വഴിയോ കസ്റ്റമർ കെയർ വഴിയോ ഫ്ലൈറ്റ് കൃത്യസമയത്തുണ്ടോ എന്ന് ഉറപ്പുവരുത്തുക. സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ ടിക്കറ്റ് റീഫണ്ട് അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റാനുള്ള സൗകര്യം കമ്പനികൾ നൽകുന്നുണ്ടോ എന്ന് അന്വേഷിക്കുക.The post യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, നെടുമ്പാശേരിയിലും കരിപ്പൂരിലും റദ്ദാക്കിയ സർവീസുകൾ ഇതാ appeared first on Kairali News | Kairali News Live.