കേരളത്തിൽ യുദ്ധത്തിന്റെ കെടുതികൾ നേരിട്ട് ബാധിക്കുമെന്ന് എം. വി. ഗോവിന്ദൻ മാസ്റ്റർ മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ കടന്നാക്രമണത്തിനെതിരെയുള്ള പ്രതിഷേധം കക്ഷിരാഷ്ട്രീയത്തിനുമീതെ ഉയരണമെന്നും, സാമ്രാജ്യവാദത്തിനെ പ്രതിരോധിക്കേണ്ടത് സംസ്ഥാനത്തിന് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കുകയാണ്. എല്ലാ തലങ്ങളിലും വിശദമായി ചർച്ചകൾ നടത്തിയ ശേഷം സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിജയസാധ്യതയാണ് ലക്ഷ്യം, അടുത്ത ആഴ്ച സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. സീറ്റിന് പണം നൽകിയ വിഷയത്തിൽ കെസി വേണുഗോപാലിനും കൊടിക്കുന്നിൽ എതിരായിട്ടുള്ള ആരോപണത്തിൽ കോൺഗ്രസിന്റെ ഇത്തരം നിലപാടുകൾ പലതവണ പുറത്തുവന്നിട്ടുള്ളതായും, ഗൗരവമുള്ള ഈ ആരോപണം ഉയർന്നിട്ടും മാധ്യമങ്ങൾ അത്യാ വാർത്തയാക്കിയില്ല എന്നും അദ്ദേഹം പറഞ്ഞു. Also read : സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഇനി അഷ്വേർഡ് പെൻഷൻ; ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരുംവ്യാജ പ്രചരണങ്ങൾക്കിടയിലും നല്ല തോതിലുള്ള വിജയമാണ് മന്ത്രി വീണാ ജോർജ് തെരഞ്ഞെടുപ്പിൽ നേടിയത്, മന്ത്രി ആയതിനുശേഷം ആരോഗ്യ മേഖലയിൽ സർവതല സ്പർശിയായ മാറ്റം കൊണ്ടുവന്നു. ആരോഗ്യമേഖലയെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്നതിലും ആരോഗ്യമന്ത്രി നിർണായ പങ്കുവഹിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post “യുദ്ധത്തിന്റെ കെടുതികൾ നേരിട്ട് ബാധിക്കും, കക്ഷിരാഷ്ട്രീയത്തിന് അതീതമായി സാമ്രാജ്യത്വ കടന്നാക്രമണത്തെ പ്രതിരോധിക്കണം”: എം. വി. ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.