രാഹുലിനെ കൈവിടാതെ കോൺഗ്രസ്. ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎ യുമായി പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ അടൂരിൽ എത്തി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശനൊപ്പം നടത്തിയ പുതയുഗ യാത്രയുടെ ഭാഗമായാണ് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ അടൂരിലെത്തിയെത്.പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ നയിക്കുന്ന പുതു യുഗ യാത്രയുടെ സ്ഥിരാഗംമാണ് വി കെ ശ്രീകണ്ഠൻ. സതീശന്റെ യാത്ര കൊല്ലം ജില്ലയിൽ പ്രവേശിച്ചിട്ടും ശ്രീകണ്ഠൻ അടൂരിൽ തുടരുകയായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുലിന് എതിരായ സമീപനം സ്വീകരിക്കുന്നു എന്ന് ഒരു കൂട്ടം മാധ്യമങ്ങൾ അവകാശപ്പെടുമ്പോഴാണ് പുതുയുഗയാത്രയുടെ ഭാഗമായി അടൂരിലെത്തിയ പാലക്കാട് എംപി രാഹുലമായി ചർച്ച നടത്തുന്നത്.Also read: “യുദ്ധത്തിന്റെ കെടുതികൾ നേരിട്ട് ബാധിക്കും, കക്ഷിരാഷ്ട്രീയത്തിന് അതീതമായി സാമ്രാജ്യത്വ കടന്നാക്രമണത്തെ പ്രതിരോധിക്കണം”: എം. വി. ഗോവിന്ദൻ മാസ്റ്റർരാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. എന്നാൽ ഓരോ ഘട്ടത്തിലും രാഹുലിനെ ചേർത്തുപിടിക്കുന്ന നിലപാടാണ് നേതാക്കൾ സ്വീകരിച്ചിട്ടുള്ളത്. നിയമസഭാ സ്ഥാനാർഥി നിർണയ ചർച്ച കോൺഗ്രസിനുള്ളിൽ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് നിർണായ കൂടിക്കാഴ്ച രാഹുലും വി കെ ശ്രീകണ്ഠനും നടത്തിയത്. അടൂരിലെ സ്വകാര്യ ഹോട്ടലിൽ നടത്തിയ ചർച്ച 40 മിനിറ്റിൽ അധികം നീണ്ടുനിന്നു.അവിചാരിതമായ കൂടിക്കാഴ്ച എന്നാണ് വി കെ ശ്രീകണ്ഠന്റെ പ്രതികരണം. മുൻകൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ചയാണെങ്കിലും തെറ്റ് എന്താണെന്നാണ് രാഹുലിന്റെ പ്രതികരണം. രാഹുലിനെ വിശ്വാസത്തിൽ എടുത്ത് മുന്നോട്ട് പോകാൻ ആണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ നീക്കം. ഇതിന് ദേശീയ സംസ്ഥാന നേതാക്കളുടെ പിന്തുണയും ഉണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് പാർട്ടിയിൽ തിരിച്ചെത്താൻ രാഹുലും ശ്രമം നടത്തുന്നുണ്ട്.Also read: യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഇറാന്റെ പ്രത്യാക്രമണം; വ്യോമാതിർത്തികൾ അടച്ച് ഗൾഫ് രാജ്യങ്ങൾഇതിൻറെ ഭാഗമായി പിആർ വാക്കുകളും സജീവമാണ്. സ്വകാര്യ ചാനലിനെ ഉപയോഗിച്ചുകൊണ്ട് വെള്ള പൂശൽ അഭിമുഖവും രാഹുൽ നടത്തിയിരുന്നു. രാഹുൽ മാകൂട്ടത്തിൽ പാലക്കാട് മത്സരിക്കില്ല എന്ന് തീർത്തു പറയാൻ വി കെ ശ്രീകണ്ഠൻ എംപിയും തയ്യാറാക്കിയിട്ടില്ല. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയും പിന്നാലെയുള്ള മാധ്യമ വാർത്തയും രാഷ്ട്രീയ നാടകം അല്ലെന്നും പറയാൻ ആകില്ല.The post രാഹുലിനെ കൈവിടാൻ വയ്യാതെ കോൺഗ്രസ്: വി കെ ശ്രീകണ്ഠനുമായി കൂടിക്കാഴ്ച; പുതിയ രാഷ്ട്രീയ നാടകത്തിന് തുടക്കമോ ? appeared first on Kairali News | Kairali News Live.