യുദ്ധം വിലയിൽ പ്രതിഫലിച്ചു; നിന്ന നിൽപ്പിൽ സ്വർണവിലയിൽ വൻ വർധനവ്

Wait 5 sec.

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് 1,20,800 രൂപ നിരക്കിലാണ് വ്യാപാരം രാവിലെ നടന്നത് എങ്കിൽ ഇപ്പോൾ വീണ്ടും വില കൂടി. അതുകൊണ്ടു ഇന്ന് മാത്രം സ്വർണത്തിനു കൂടിയിരിക്കുന്നത് 5,240 രൂപയാണ്. നിലവിൽ സ്വർണവില പവന് 1,23,720 രൂപയാണ്. ഗ്രാമിന് 15,465 രൂപയുമായി. പെട്ടെന്നുണ്ടായ ഈ ഉയർച്ചയ്ക്ക് കാരണം ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ആക്രമണം തുടങ്ങിയതാണ്. ആശങ്കയിലായ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് നിലവിൽ.ALSO READ: സൈനിക ഉപയോഗത്തിന് വിസമ്മതിച്ചു, ആന്ത്രോപ്പിക്കിനെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത് ട്രംപ്; പെന്‍റഗൺ കരാർ ഓപ്പൺ എഐയ്ക്ക്ഇസ്രായേല്‍-അമേരിക്കന്‍ സൈനികര്‍ സംയുക്തമായിട്ടാണ് ഇറാനിലെ 30 ഇടങ്ങളില്‍ ആക്രമണം നടത്തിയത്. ഇറാന്‍ പ്രത്യാക്രമണവും തുടങ്ങിക്കഴിഞ്ഞു. ആക്രമണങ്ങൾക്കിടയിൽ ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങി. തൊട്ടുപിന്നാലെ സ്വര്‍ണ വിലയും കുതിക്കുകയാണ്. യുദ്ധം വേഗത്തില്‍ പ്രതിഫലിക്കുന്നത് എണ്ണ-സ്വര്‍ണം വിപണിയിലായിരിക്കും. പിന്നാലെ അവശ്യവസ്തുക്കളുടെ വിലയും കൂടും. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിമാന യാത്രയും ഇനി വെല്ലുവിളി നിറഞ്ഞതാകും. പശ്ചിമേഷ്യ ആശങ്കയിലാകുന്നതോടെ ലോക വിപണി തകിടം മറിയാനാണ് സാധ്യത കൂടുതൽ. സംഘര്‍ഷം തുടരുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവിലയും ക്രൂഡ് ഓയില്‍ വിലയും അതിനനുസരിച്ച് ഉയരും.The post യുദ്ധം വിലയിൽ പ്രതിഫലിച്ചു; നിന്ന നിൽപ്പിൽ സ്വർണവിലയിൽ വൻ വർധനവ് appeared first on Kairali News | Kairali News Live.