ന്യൂഡല്‍ഹി| മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമെന്ന് സിപിഎം പി ബിയില്‍ തീരുമാനം. മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരും. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. പി ബി യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പതിവ് സിപിഐഎമ്മിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റാരെല്ലാം മത്സരിക്കുമെന്നതില്‍ താമസിയാതെ ധാരണയിലെത്തും. വിശദമായ ചര്‍ച്ച നടത്തി അഞ്ചുദിവസത്തിനകം തീരുമാനിക്കും. മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുമെന്നും എം എ ബേബി വ്യക്തമാക്കി.