രഞ്ജി ട്രോഫി ഫൈനലിൽ ആതിഥേയരായ കർണാടകത്തിനെതിരെ കളിയിൽ പിടിമുറുക്കി ജമ്മു കശ്മീർ. നാലാം ദിവസം കളി അവസാനിക്കുമ്പോൾ കശ്മീർ രണ്ടാമിന്നിങ്സിൽ 186/4 റൺസ് നേടി. ആദ്യ ഇന്നിങ്സിൽ 584 റൺസെടുത്ത അവരുടെ ലീഡ് 477 റൺസ് ആണ്.നാലാം ദിവസം കശ്‍മീരിന്റെ ബാറ്റിങ്ങിന് നെടുംതൂണായത് പുറത്താകാതെ 94 റൺസെടുത്ത ഓപ്പണർ കമ്രാൻ ഇഖ്ബാൽ ആണ്. 11 ഫോറും ഒരു സിക്സറും അടിച്ച കമ്രാനൊപ്പം നിലവിൽ 11 റൺസുമായ് സഹിൽ ലോത്രയാണ് ക്രീസിൽ. കർണാടകത്തിനായി പേസർ പ്രസിദ്ധ കൃഷ്ണ രണ്ടു വിക്കറ്റെടുത്തു.Also Read: പക വീട്ടാനുള്ളതാണ്! ഇന്ത്യൻ വനിതകളെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയൻ വനിതകൾനേരത്തെ കർണാടകത്തിന്റെ ആദ്യ ഇന്നിംഗ്സ് 293 ഇൽ അവസാനിച്ചു. മയാങ്ക് അഗർവാൾ 160 റൺസ് അടിച്ച് പൊരുതിനോക്കിയെങ്കിലും മറ്റു ബാറ്റർമാർക്ക് തിളങ്ങാനായില്ല. അഞ്ചു വിക്കറ്റുകളെടുക്കുത്ത ആക്വിബ് നബി ദാർ ആണ് കശ്മീരി ബൗളർമാരിൽ തിളങ്ങിയത്. ആദ്യ രഞ്ജി കിരീടം എന്ന ചരിത്ര നേട്ടത്തിൽ നിന്നും ഒരു ദിവസം മാത്രം അകലെയാണ് ആദ്യ രഞ്ജി ഫൈനൽ കളിച്ച ജമ്മു കശ്മീർ.The post രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടത്തിനരികെ ജമ്മു കശ്മീർ appeared first on Kairali News | Kairali News Live.