​ഗാസിയാബാദിൽ ഇറച്ചിക്കടക്കാരനായ വയോധികനെ ഭീക്ഷണിപ്പെടുത്തി ഹിന്ദുത്വ പ്രവർത്തകൻ

Wait 5 sec.

ഉത്തർപ്രദേശിലെ ​ഗാസിയാബാദിൽ ഇറച്ചിക്കട നടത്തുന്ന മുസ്ലീം വയോധികനെ ഭീക്ഷണിപ്പെടുത്തി രാഷ്ട്രീയ ഹിന്ദു വീര സേനയുടെ പ്രവർത്തകൻ. ​ഗാസിയാബാദിലെ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെവ്വാഴ്ച്ചയാണ് സംഭവം നടന്നത്. ക്ഷേത്രത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന മട്ടൺഷോപ്പ് ചെവ്വാഴ്ച്ച തുറന്നാൽ കത്തിച്ചു കളയുമെന്നാണ് പ്രവർത്തകനായ സത്യം പണ്ഡിറ്റ് ഭീക്ഷണിപ്പെടുത്തിയത്. ഭീക്ഷണിപ്പെടുത്തുന്ന വീഡിയോ സ്വന്തം ഫെയ്സ്ബുക്കിലൂടെ സത്യം പോസ്റ്റ് ചെയ്യുകയായിരുന്നു. ചെവ്വാഴ്ച്ച ​ഗാസിയാബാദിലെ ഒരു മുസ്ലീങ്ങളെയും ഞങ്ങൾ മാംസം വിൽക്കാൻ അനുവദിക്കില്ല, കൈല ഭട്ടയിലെ എല്ലാ ഇറച്ചിക്കടകളും പൂട്ടിച്ചു. ചെവ്വാഴ്ച്ച മാംസം വിൽക്കാൻ നിനക്കാരാണ് അനുവാദം നൽകിയത്, അടുത്ത ചെവ്വാഴ്ച്ച കട തുറന്നാൽ തീ ഇട്ട് നശിപ്പിക്കുമെന്നും അയാൾ അക്രോശിക്കുന്നതായി വീഡിയോയിലുണ്ട്. Also read : ജെഎൻയു വിസിയെ പുറത്താക്കണം: രാഷ്ട്രപതിക്ക് നിവേദനം നൽകി എസ്എഫ്ഐ എന്നാൽ സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിവരം ലഭിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട് ചെയ്തത്. നവരാത്രി ആഘോഷങ്ങൾ മുൻനിർത്തി ഉത്തർ പ്രദേശിലെ ക്ഷേത്രങ്ങൾക്ക് 500 കിലോമീറ്റർ ചുറ്റളവിൽ ഇറച്ചിയും മീനും വിൽക്കുന്നത് സർക്കാർ നിരോധിച്ചിരുന്നു. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഇറച്ചിക്കടകൾ അടച്ച് പൂട്ടാനും സർക്കാർ ഉത്തരവുണ്ട്.The post ​ഗാസിയാബാദിൽ ഇറച്ചിക്കടക്കാരനായ വയോധികനെ ഭീക്ഷണിപ്പെടുത്തി ഹിന്ദുത്വ പ്രവർത്തകൻ appeared first on Kairali News | Kairali News Live.