‘നിയമസഭാ തെര‍ഞ്ഞെടുപ്പ്; ഇടതിനെ പിണറായി വിജയൻ നയിക്കും’: എം എ ബേബി

Wait 5 sec.

നിയമസഭാ തെരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കും. സിപിഐഎം സാധാരണയായി മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്ന രീതിയല്ല പിന്തുടരുന്നത്. അതിനാൽ ഇത്തവണയും സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കില്ല. അടുത്ത അഞ്ച് ദിവസത്തിനകം എല്ലാ മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയാകും. ആദ്യ സ്ഥാനാർഥി പട്ടിക മാർച്ച് ആദ്യവാരം പുറത്തിറങ്ങുമെന്നും പിബി യോഗം കഴിഞ്ഞ് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വിജയസാധ്യതയാണ് പ്രധാന മാനദണ്ഡം. സ്ഥാനാർഥി പട്ടികയിൽ മുതിർന്ന നേതാക്കൾക്കൊപ്പം യുവാക്കൾക്കും സ്ത്രീകൾക്കും അർഹമായ പ്രാതിനിധ്യം നൽകും. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും പ്രത്യേക പരിഗണന നൽകും. ജില്ലാ സെക്രട്ടറിമാരുടെ നിർദ്ദേശങ്ങൾ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.Also read: പൗരത്വം ഇനി സുരക്ഷിതം; നേറ്റിവിറ്റി കാർഡ് ബിൽ പാസ്സാക്കി കേരളംസിപിഐഎം മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമാണെന്നും പാർട്ടിയിൽ പോളിറ്റ് ബ്യൂറോയാണ് ‘ഹൈക്കമാൻഡ്’ എന്നും പിബി ഓർമ്മിപ്പിച്ചു. ജനാധിപത്യപരമായ രീതിയിലാണ് പാർട്ടിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഇടതുപക്ഷ പാർട്ടികൾ ശക്തി പ്രാപിച്ചുവരികയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമാകുമെന്നും സിപിഐഎം നേതൃത്വം അറിയിച്ചു.അതേസമയം, കേരള ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെയുള്ള ആക്രമണത്തെ അപലപിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പ്രമേയം പാസാക്കി. കേരളത്തിലെ ആരോഗ്യ രംഗം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ചു കാണിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും എം എ ബേബി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.The post ‘നിയമസഭാ തെര‍ഞ്ഞെടുപ്പ്; ഇടതിനെ പിണറായി വിജയൻ നയിക്കും’: എം എ ബേബി appeared first on Kairali News | Kairali News Live.