റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഇറാൻ ആക്രമണം; സ്ഥിരീകരിച്ച് സൗദി വിദേശകാര്യ മന്ത്രാലയം

Wait 5 sec.

റിയാദ്: റിയാദിനെയും കിഴക്കൻ പ്രവിശ്യയെയും ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു.സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് “ഭീരുത്വപരമായ നീക്കം” എന്ന് ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്.ആക്രമണങ്ങളെ സൗദി പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി മന്ത്രാലയം അറിയിച്ചു. യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ ഈ ആക്രമണങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് പ്രസ്താവന വ്യക്തമാക്കുന്നു.ഇറാനെ ലക്ഷ്യമിടാൻ തങ്ങളുടെ ആകാശമോ ഭൂമിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇത് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇറാൻ ഇത്തരമൊരു ആക്രമണത്തിന് മുതിർന്നതെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി.തങ്ങളുടെ ഭൂപ്രദേശത്തെയും പൗരന്മാരെയും സംരക്ഷിക്കുന്നതിനായി തിരിച്ചടി ഉൾപ്പെടെയുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ രാജ്യം സജ്ജമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.മറ്റ് ജി.സി.സി രാജ്യങ്ങൾക്ക് നേരെയും ഇന്ന് ഇറാൻ്റെ ഭാഗത്തുനിന്ന് വ്യാപകമായ ആക്രമണങ്ങളുണ്ടായി. യു.എ.ഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത് എന്നീ അയൽരാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിച്ചുകൊണ്ട് ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ സൗദി അറേബ്യ കർശനമായി അപലപിച്ചു.സഹോദര രാജ്യങ്ങൾക്ക് നേരെ നടന്ന ഈ കടന്നുകയറ്റത്തെ പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണിയായി കാണുന്നതായും, ഈ രാജ്യങ്ങൾക്ക് എല്ലാവിധ പിന്തുണയും സൗദി വാഗ്ദാനം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.The post റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഇറാൻ ആക്രമണം; സ്ഥിരീകരിച്ച് സൗദി വിദേശകാര്യ മന്ത്രാലയം appeared first on Arabian Malayali.