അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ചെലവ് കുറച്ച് മികച്ച വിദ്യാഭ്യാസം നേടാൻ കഴിയുന്ന യൂറോപ്യൻ രാജ്യമാണ് റൊമാനിയ. വൈദ്യശാസ്ത്രം, എൻജിനീയറിംഗ് മുതൽ മാനവികത, ഐ ടി വരെയുള്ള മേഖലകളിൽ വിദ്യാർഥികൾക്ക് സാന്പത്തിക സഹായത്തോടെയുള്ള പഠനമാണ് രാജ്യം വാഗ്‌ദാനം ചെയ്യുന്നത്.പ്രത്യേകതകൾപടിഞ്ഞാറൻ യൂറോപ്പിനെ അപേക്ഷിച്ച് താങ്ങാനാകുന്ന ട്യൂഷൻ ഫീസ്കുറഞ്ഞ ജീവിതച്ചെലവ്ഒന്നിലധികം ഇംഗ്ലീഷ് മാസ്റ്റേഴ്സ് പ്രോഗ്രാമുകൾആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ബിരുദങ്ങൾ, പ്രത്യേകിച്ച് വൈദ്യശാസ്ത്രത്തിലും എൻജിനീയറിംഗിലുംസുരക്ഷിതമായ അന്തരീക്ഷംമികച്ച അക്കാദമിക് നിലവാരംഗവേഷണ മേഖലയിൽ ആധുനിക സൗകര്യങ്ങൾപഠന സമയത്ത് പാർട്ട് ടൈം ജോലിക്കുള്ള അവസരങ്ങൾനിരവധി തൊഴിൽ സാധ്യതകൾഎങ്ങനെ അപേക്ഷിക്കാംറൊമാനിയയിൽ പഠിക്കാൻ പദ്ധതിയിടുന്ന വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പരിചയപ്പെടാം.1. അനുയോജ്യമായ പഠന മേഖല തിരഞ്ഞെടുക്കുകഅപേക്ഷിക്കുന്നതിന് മുന്പായി റൊമാനിയയിലെ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക. അപേക്ഷകൾക്കായി സർക്കാർ, സ്വാകര്യ സർവകലാശാലൾക്ക് ഓരോ വെബ്സൈറ്റുകളുണ്ടാകും. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.2. പ്രവേശന രീതികൾ മനസ്സിലാക്കുകമിക്ക സർവകലാശാലകളും പ്രവേശന സമയത്ത് താഴെ പറയുന്നവ ആവശ്യപ്പെടാറുണ്ട്.ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷാ സ്‌കോറുകൾ (ഐ ഇ എൽ ടി എസ്, ടി ഒ ഇ എഫ് എൽ, ഡ്യൂവോലിംഗോ)സി വിമോട്ടിവേഷൻ ലെറ്റർപാസ്സ്പോർട്ട് കോപ്പിഅപേക്ഷാ ഫീസ് രസീത്ശിപാർശ കത്തുകൾ3. ആവശ്യമായ രേഖകൾ സമർപ്പിക്കുക നിങ്ങളുടെ എല്ലാ അക്കാദമിക്, അനുബന്ധ രേഖകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം4. അഭിമുഖങ്ങളിലും പ്രവേശന പരീക്ഷകളിലും പങ്കെടുക്കണം5. പോർട്ട് ഫോളിയോ സമർപ്പിക്കണം6. ഓഫർ ലെറ്റർഅംഗീകരിക്കപ്പെട്ട വിദ്യാർഥികൾക്ക് സർവകലാശാകൾ ഓഫർ ലെറ്റർ നൽകും.7. ട്യൂഷൻ ഫീസ്, വിസട്യൂഷൻ ഫീസ് അടച്ച ശേഷം അടുത്തുള്ള റൊമാനിയൻ എംബസിയിൽ വിസക്കും താമസത്തിനും അപേക്ഷിക്കുകപ്രതിമാസ ചെലവുകൾതാമസം: ഡോർമിറ്ററികളിൽ 120-250 യൂറോ,ഫ്ലാറ്റുകളിൽ 250- 400 യൂറോഭക്ഷണവും പലചരക്ക് സാധനങ്ങളും: 120-180 യൂറോയാത്രാ ചെലവ്: 10-15 യൂറോആരോഗ്യ ഇൻഷ്വറൻസ്: 20-40 യൂറോമറ്റ് ചെലവുകൾ: 60-120 യൂറോആകെ കണക്കാക്കിയ ചെലവ്: പ്രതിമാസം 350-650 യൂറോ.ട്യൂഷൻ ഫീസ്യൂനിവേഴ്‌സിറ്റിയും പ്രോഗ്രാമും അനുസരിച്ച് ട്യൂഷൻ ഫീസ് വ്യത്യാസപ്പെടുന്നു.ബാച്ചിലേഴ്‌സ് പ്രോഗ്രാമുകൾ: 2,000-5,000 യൂറോ പ്രതിവർഷംമാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ: പ്രതിവർഷം 2,200-6,000 യൂറോമെഡിക്കൽ പ്രോഗ്രാമുകൾ: പ്രതിവർഷം 5,000-8,000 യൂറോഎൻജിനീയറിംഗ്/ഐ ടി പ്രോഗ്രാമുകൾ: പ്രതിവർഷം 2,000-4,500 യൂറോ സ്‌കോളർഷിപ്പ്റൊമാനിയൻ ഗവ. സ്‌കോളർഷിപ്പ് (വിദേശകാര്യ മന്ത്രാലയം)യോഗ്യത: ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് അല്ലെങ്കിൽ പിഎച്ച് ഡി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്ന യൂറോപ്യൻ യൂനിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾആനുകൂല്യങ്ങൾ: പൂർണ ട്യൂഷൻ ഫീസ് ഇളവ്, പ്രതിമാസ സ്റ്റൈപെൻഡ്, താമസ ചെലവ്ദൈർഘ്യം: കോഴ്സ് കാലാവധി കഴിയുന്നത് വരെhttps://scholarships.studyinromania.gov.ro/ബേബ്‌സ്-ബൊൾയായി യൂനിവേഴ്‌സിറ്റിയോഗ്യത: അക്കാദമിക് മികവുള്ള വിദ്യാർഥികൾആനുകൂല്യങ്ങൾ: ട്യൂഷൻ ഫീസിളവ്ദൈർഘ്യം: ഒരു അക്കാദമിക് വർഷംhttps://www.ubbcluj.ro/en/ബുക്ക്റെസ്റ്റ് സർവകലാശാലയോഗ്യത: സർവകലാശാലയിൽ ചേർന്ന അന്താരാഷ്ട്ര വിദ്യാർഥികൾആനുകൂല്യങ്ങൾ: പൂർണമായോ ഭാഗികമായോ ട്യൂഷൻ ഫീസിളവ്ദൈർഘ്യം: ഒരു അക്കാദമിക് വർഷം, പുതുക്കാവുന്നത്https://unibuc.ro/ട്രാൻസിൽവാനിയയോഗ്യത: അക്കാദമിക് മികവുള്ള ബാച്ചിലേഴ്‌സ് അല്ലെങ്കിൽ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകർആനുകൂല്യങ്ങൾ: ട്യൂഷൻ ഫീസ് ഇളവ്, സൗജന്യ താമസംദൈർഘ്യം: മുഴുവൻ പഠന കാലയളവുംhttps://www.unitbv.ro/ഇറാസ്മസ് പ്ലസ് സ്‌കോളർഷിപ്പുകൾയോഗ്യത: എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ ജോയിന്റ്-ഡിഗ്രി മൊബിലിറ്റിക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾആനുകൂല്യങ്ങൾ: പ്രതിമാസ സ്റ്റൈപെപെൻഡ്, യാത്രാ അലവൻസ്ദൈർഘ്യം: 3-24 മാസംhttps://erasmus-plus.ec.europa.eu/opportunities/മികച്ച സർവകലാശാലകൾബുക്ക്റെസ്റ്റ് യൂനിവേഴ്‌സിറ്റിബേബ്‌സ്-ബൊൾയായി യൂനിവേഴ്‌സിറ്റിഅലക്‌സാണ്ടർ ലോൺ കുസ യൂനിവേഴ്‌സിറ്റിപോളിടെക്നിക് യൂനിവേഴ്‌സിറ്റിവെസ്റ്റ് യൂനിവേഴ്‌സിറ്റികരോൾ ഡാവില യൂനിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഫാർമസിടെക്‌നിക്കൽ യൂനിവേഴ്‌സിറ്റി ഓഫ് ക്ലൂജ്-നപ്പോക്കഒവിഡിയസ് യൂനിവേഴ്‌സിറ്റി ഓഫ് കോൺസ്റ്റാന്റട്രാൻസിൽവാനിയ യൂനിവേഴ്‌സിറ്റി ഓഫ് ബ്രാസോവ്ജോർജ് അസാച്ചി ടെക്‌നിക്കൽ യൂനിവേഴ്‌സിറ്റി