കേരള മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിലടയ്ക്കാൻ കോൺഗ്രസ് നേതൃത്വവും ബിജെപിയും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് മന്ത്രി എംബി രാജേഷ്. ദില്ലിയിൽ അരവിന്ദ് കേജ്രിവാളിനെയും മനീഷ് സിസോദിയയെയും ജയിലിലടച്ച് ആംആദ്മി പാർട്ടി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതിന് സമാനമായ ‘തിരക്കഥ’ കേരളത്തിലും നടപ്പിലാക്കാനായിരുന്നു നീക്കമെന്നും മന്ത്രി ആരോപിച്ചു.2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇഡി (ED), സിബിഐ (CBI) തുടങ്ങിയ കേന്ദ്ര ഏജൻസികളെ വ്യാപകമായി ഉപയോഗിച്ച് മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ജയിലിലടയ്ക്കാനും ഇടതുപക്ഷത്തെ അഴിമതിക്കാരായി ചിത്രീകരിക്കാനും ശ്രമം നടന്നുവെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിലൂടെ ഇടതുപക്ഷത്തിന് എതിരെ ജനവികാരം സൃഷ്ടിച്ച് അധികാരത്തിൽ തിരിച്ചെത്താമെന്നാണ് കോൺഗ്രസ് പ്രതീക്ഷിച്ചത്. ദില്ലിയിലേതുപോലെ തന്നെ കേന്ദ്ര ഏജൻസികളുടെ നടപടികൾക്ക് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകിയതായും അദ്ദേഹം വ്യക്തമാക്കുന്നു.Also read : കുറച്ച് സീറ്റുകൾ നേടി കേരളത്തിൽ സ്വാധീനമുറപ്പിക്കുകയെന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. താൽക്കാലികമായി കോൺഗ്രസ് അധികാരത്തിൽ വന്നാലും, പിന്നീട് അവരെ അട്ടിമറിച്ചോ വിലയ്ക്കെടുത്തോ അധികാരം പിടിക്കാമെന്ന് ബിജെപി കണക്കുകൂട്ടിയിരുന്നത്. 35 സീറ്റുകൾ ലഭിച്ചാൽ കേരളം ഭരിക്കാമെന്ന അന്നത്തെ ബിജെപി പ്രസിഡന്റിന്റെ പ്രസ്താവനയും ഈ ധാരണയുടെ ഭാഗമായിരുന്നുവെന്നാണ് സൂചന. ഡൽഹിയിൽ കേജ്രിവാളിനെതിരായ കേസ് കള്ളക്കേസാണെന്ന് പറഞ്ഞ് ഇന്ത്യ ബ്ലോക്കിലെ മറ്റ് പാർട്ടികൾ ബിജെപിക്കെതിരെ രംഗത്ത് വന്നപ്പോഴും കോൺഗ്രസ് മൗനം പാലിച്ചത് ബിജെപിയുമായുള്ള ‘അന്തർധാര’യുടെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ദില്ലിയിൽ ഈ ഓപ്പറേഷൻ ഭാഗികമായി വിജയിച്ചെങ്കിലും കേരളത്തിൽ അത് പരാജയപ്പെട്ടുവെന്നും, കേരളത്തിലെ ഇടതുപക്ഷത്തെ ദില്ലിയിലേതുപോലെ എളുപ്പത്തിൽ ജയിലിലടയ്ക്കാൻ കഴിയില്ലെന്ന് അന്വേഷണ ഏജൻസികൾക്കും ബിജെപിക്കും മനസ്സിലായെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.The post ദില്ലിയിൽ വിജയിച്ച നീക്കം കേരളത്തിൽ തകർന്നു; മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിലടയ്ക്കാൻ ഗൂഢാലോചന നടന്നതായി മന്ത്രി എംബി രാജേഷ് appeared first on Kairali News | Kairali News Live.