ഇസ്രയേലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഘോഷപൂർണ്ണമായ സന്ദർശനത്തിന് പിന്നാലെ, യുഎസുമായി ചേർന്ന് ഇസ്രയേൽ ഇറാനെതിരെ ആക്രമണം തുടങ്ങിയെങ്കിലും മോദി മൗനം പാലിക്കുകയാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഈ യുദ്ധം നേരിട്ട് ബാധിക്കുമെന്നിരിക്കെയാണ് ഈ നിശബ്ദത തുടരുന്നത്.ഇസ്രയേൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ താൻ അവർക്കൊപ്പം നിൽക്കുമെന്നും ഈ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും മോദി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഗാസയിലെ വംശഹത്യയുടെ പേരിൽ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുന്ന ഇസ്രയേലിന് പിന്തുണ നൽകുന്ന മോദിയുടെ ഈ നടപടിയെ കോൺഗ്രസ് നേതാവ് ജയറാം രമേശ് രൂക്ഷമായി വിമർശിച്ചു.ALSO READ: പശ്ചിമേഷ്യ യുദ്ധസമാന സാഹചര്യത്തിൽ; ഖത്തർ-കരിപ്പൂർ വിമാന സർവീസുകൾ നിലച്ചുസ്വാതന്ത്ര്യലബ്ധി മുതൽ പലസ്തീൻ ജനതയുടെ സ്വയംനിർണ്ണയാവകാശത്തെയും അവരുടെ സ്വതന്ത്ര രാഷ്ട്ര പദവിയെയും ഇന്ത്യ എന്നും പിന്തുണച്ചിരുന്നു. ഐക്യരാഷ്ട്രസഭയിൽ ഉൾപ്പെടെ പതിറ്റാണ്ടുകളായി ഇന്ത്യ തുടർന്നുപോന്ന ഈ പലസ്തീൻ അനുകൂല നയമാണ് ഇപ്പോൾ പൂർണ്ണമായും മാറ്റിമറിക്കപ്പെട്ടിരിക്കുന്നത്. മോദിയുടെ ഈ സന്ദർശനം വഴി, തങ്ങൾക്ക് അമേരിക്കയിൽ നിന്ന് മാത്രമല്ല മറ്റ് രാജ്യങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെടാൻ ഇസ്രയേലിന് ഇപ്പോൾ അവസരം ലഭിച്ചിരിക്കുകയാണ്.The post മോദിയുടെ സന്ദർശനത്തിന് തൊട്ടുപിന്നാലെ ഇറാനെതിരെ ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണം; മൗനം വെടിയാതെ പ്രധാനമന്ത്രി appeared first on Kairali News | Kairali News Live.