ഹൃദയപൂർവ്വം സ്വാഗതം; വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിന് എല്ലാവരേയും ക്ഷണിച്ച് മുഖ്യമന്ത്രി

Wait 5 sec.

വയനാട് ടൗൺഷിപ്പിലെ 178 വീടുകളുടെ ഉദ്ഘാടനത്തിലേക്ക് ജനങ്ങളെ ഹൃദയപൂർവ്വം ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ നടക്കുന്ന ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നവരെയും പുനരധിവാസത്തിനായി അകമഴിഞ്ഞു സഹായങ്ങൾ നൽകിയവരേയും ഉൾപ്പെടെയാണ് മുഖ്യമന്ത്രി ക്ഷണിച്ചിരിക്കുന്നത്. എല്ലാവരും അന്നേദിവസം കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.കുറിപ്പിന്റെ പൂർണരൂപംനാടിനെയാകെ നടുക്കിയ, വേദനയിലാഴ്ത്തിയ സംഭവമായിരുന്നു 2024 ജൂലൈ 30ന് മുണ്ടക്കൈ-ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ ദുരന്തം. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ ഒരു നാട് തന്നെ മണ്ണിനടിയിലായ വാർത്ത ഉൾക്കിടിലത്തോടെയാണ് നാം കേട്ടത്. ആ മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കാൻ ഈ നാട് ഒന്നടങ്കം രംഗത്തു വന്നു.ദുരന്തത്തിൽ കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് ലോകോത്തര നിലവാരത്തിൽ പുനരധിവാസം ഉറപ്പാക്കുമെന്ന് അന്ന് എൽഡിഎഫ് സർക്കാർ ഉറപ്പുനൽകിയിരുന്നു. ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷി പ്പ് ഫേസ് – 1 ന്റെ ഭാഗമായി 178 വീടുകൾ മാർച്ച് 1 ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യുകയാണ്.ALSO READ: 30 നില കെട്ടിടത്തേക്കാൾ ഉയരം; ഫുട്ബോൾ മൈതാനത്തിന്റെ വിസ്തൃതി; ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാറ്റാടി യന്ത്രം നിർമ്മിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്ഈ ചരിത്രനിമിഷത്തിൽ സാക്ഷ്യം വഹിക്കാൻ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നവരെയും പുനരധിവാസത്തിനായി അകമഴിഞ്ഞു സഹായങ്ങൾ നൽകിയവരേയും ഹൃദയാപൂർവ്വം ക്ഷണിക്കുകയാണ്. എല്ലാവരും അന്നേദിവസം കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.The post ഹൃദയപൂർവ്വം സ്വാഗതം; വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിന് എല്ലാവരേയും ക്ഷണിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.