ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണത്തിന് പകരമായി ഇസ്രായേലിലുടനീളം മിസൈൽ വർഷം നടത്തി ഇറാൻ. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് തെൽ അവീവ്, ജറുസലേം, ഹൈഫ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ഇറാൻ ആക്രമണം നടത്തി.ഏറ്റവുമൊടുവിൽ ബെയ്ത് ഷെമേഷ് നഗരത്തിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ പത്തോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.9 പേർ കൊല്ലപ്പെട്ടതായും മുപ്പതോളം പേർക്ക് പരിക്കേറ്റതായും ഇസ്രായേലിലെ അടിയന്തര ആരോഗ്യ സേവന വിഭാഗമായ മാഗൻ ഡേവിഡ് അഡോം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.ജറുസലേമിന് 30 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിൽ മിസൈൽ നേരിട്ട് പതിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ നഗരത്തിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി മെഡിക്കൽ ടീമുകളും ഹെലികോപ്റ്ററുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് ഇസ്രായേൽ സൈന്യം ടെലിഗ്രാമിലൂടെ അറിയിച്ചു.ജനവാസ മേഖലയിൽ മിസൈൽ നേരിട്ട് പതിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. സെർച്ച് ആൻഡ് റെസ്ക്യൂ വിഭാഗം തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.ഇറാൻ്റെ പ്രത്യാക്രമണം ഇസ്രായേലിൻ്റെ ഉൾപ്രദേശങ്ങളിലേക്ക് വ്യാപിച്ചത് മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.The post ഇസ്രായേലിൽ ആക്രമണം കനപ്പിച്ച് ഇറാൻ; ബെയ്ത് ഷെമേഷ് നഗരത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു appeared first on Arabian Malayali.