മനാമ: രാജ്യത്തിന് നേരെ നടക്കുന്ന ഇറാന്‍ ആക്രമണങ്ങളെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ പരിക്കേറ്റ നാലുപേരെ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ലഭ്യമായ വിവരങ്ങള്‍ പ്രകാരം, പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില നിസ്സാരമായിരുന്നു. ഇവര്‍ക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കിയ ശേഷം ഡിസ്ചാര്‍ജ് ചെയ്തു.നാലാമത്തെയാളുടെ പരിക്ക് ഗുരുതരമല്ലെങ്കിലും നിലവില്‍ നിരീക്ഷണത്തിലാണ്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാകുന്നത് വരെ വിദഗ്ധ മെഡിക്കല്‍ സംഘം നിരീക്ഷണം തുടരും. സാഹചര്യം കണക്കിലെടുത്ത് അടിയന്തര പ്രതികരണ പദ്ധതി സജീവമാക്കിയതായും എമര്‍ജന്‍സി യൂണിറ്റുകള്‍, തീവ്രപരിചരണ വിഭാഗം, മറ്റ് അനുബന്ധ സേവനങ്ങള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു.ഏത് സാഹചര്യവും നേരിടാന്‍ സജ്ജമായി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘവും ആവശ്യമായ മരുന്നുകളും സജ്ജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ സേവനങ്ങള്‍ പൂര്‍ണ്ണ സജ്ജമാണെന്നും കാര്യക്ഷമമായി തുടരുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. The post ഇറാന് ആക്രമണം; ബഹ്റൈനില് നാല് പേര്ക്ക് പരിക്ക് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.