മനാമ: രാജ്യത്തിന് നേരെയുള്ള ബാഹ്യ ആക്രമണങ്ങളോ നിലവിലെ പ്രാദേശിക സാഹചര്യങ്ങളോ നിയമം കര്‍ശനമായി നടപ്പിലാക്കുന്നതില്‍ നിന്ന് തങ്ങളെ തടയില്ലെന്ന് ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍. പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമായതോ ദേശീയ വീര്യത്തെ തകര്‍ക്കുന്നതോ ആയ പ്രവൃത്തികള്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.സമൂഹത്തെയും പൊതുതാല്‍പ്പര്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഔദ്യോഗിക ശ്രമങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ഏതൊരു നീക്കവും നിയമപരമായ അച്ചടക്ക നടപടികള്‍ക്ക് വിധേയമായിരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും കിംവദന്തികളും വ്യാജ വിവരങ്ങളും പങ്കുവെക്കുന്നതും നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ഓര്‍മിപ്പിച്ചു. The post വ്യാജ വാര്ത്തകള് പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷന് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.