വയനാട്ടിലെ ഒരു ശിലാസ്ഥാപന കഥ…ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു…ഒന്നര കൊല്ലം രാഹുലിനേയും…വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തം നടന്ന് ഒന്നര വർഷം പിന്നിടുമ്പോൾ, എൽഡിഎഫ് സർക്കാർ വയനാട്ടുകരോടുള്ള വാക്ക് പാലിച്ചു കഴിയുമ്പോഴാണ് ഒരുകൂട്ടർ അവിടെ കല്ലുമായി എത്തിയിരിക്കുന്നത്. ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നതാവാം ദുരന്തം നേരിട്ടവർക്ക് വാഗ്ദാനം നൽകിയ വീട് വെച്ചുകൊടുക്കാൻ കോൺഗ്രസ് ഇത്ര വൈകിയതെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ് ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.Also read: ‘മാറിയ കേരളം, മാറേണ്ടത് കോട്ടയം’: മണ്ഡലത്തിന്‍റെ വികസന പിന്നോക്കാവസ്ഥ തുറന്നു കാണിച്ച് എൽഡിഎഫിന്‍റെ വികസന സന്ദേശയാത്രഎങ്ങനെ പരിഹസിക്കാതിരിക്കും, ദുരന്തബാധിതർക്ക് 230 വീട് വാഗ്ദാനംചെയ്ത്, കോടികൾ പിരിച്ചു. എന്നിട്ടോ അതൊക്കെയും ധൂർത്തടിച്ചശേഷം ഒന്നരവർഷംകഴിഞ്ഞ് ഇന്ന് കോൺഗ്രസ് തറക്കല്ലിട്ടത് 50 വീടിന്. ദുരന്തമുണ്ടായപ്പോൾ രാഹുലും കെപിസിസിയും ദുരന്തബാധിതർക്ക് നൂറ് വീട് വീതം പ്രഖ്യാപിച്ചിരുന്നു. യ‍ൂത്ത് കോൺഗ്രസും ഒട്ടും കുറച്ചില്ല 30 വീട് വാഗ്ദാനംചെയ്തു. പിന്നീടങ്ങോട്ട് കൊണ്ടുപിടിച്ച പിരിവാണ് കേരളം കണ്ടത്.വെറും പിരിവെന്നുമായിരുന്നില്ല, പിരിക്കാൻ പ്രത്യേക ആപ്പുണ്ടാക്കിയായിരുന്നു. അങ്ങനെ, ദുരന്തംവിറ്റ് അവർ കോടികൾ കൊയ്തു. മണ്ഡലം കമ്മിറ്റികൾക്ക് പ്രത്യേകം ക്വോട്ട നൽകിയായിരുന്നു യൂത്ത് കോൺഗ്രസിന്റെ ധനശേഖരണം. എന്നിട്ടോ, എത്ര പിരിച്ചെന്നോ, പണം എന്തുചെയ്തെന്നോ ആർക്കുമറിയില്ല. ആപ്പിന്റെ പൊടിപോലുമില്ലതാനും. പുനരധിവാസത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയായിരുന്നു കോൺഗ്രസിന്റേയും യൂത്ത് കോൺഗ്രസിന്റേയും പിരിവ്. അന്നത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻതന്നെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം കൊടുക്കുന്നത് വിലക്കുകവരെ ചെയ്തു.Also read: ‘അവൻ ഇനി എൻ്റേതല്ലെന്ന് അറിയാം, എനിക്ക് സഹിക്കാൻ പറ്റുന്നില്ല’; ഹൈദരാബാദിൽ പ്രണയനൈരാശ്യത്തിന് പിന്നാലെ യൂട്യൂബർ ജീവനൊടുക്കിലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് കോൺഗ്രസ് വീടിന് തറക്കല്ലിടുന്നത്. രാഹുലും വയനാട് എംപി പ്രിയങ്കയും ദുരന്തബാധിതരുടെ പുനരധിവാസത്തിന് നയാപൈസ നൽകിയിട്ടില്ല. ദുരന്തബാധിതർക്ക് നൂറ് വീട് വാഗ്ദാനംചെയ്ത രാഹുൽ പിന്നീട് ഇക്കാര്യത്തിൽ ഒരക്ഷരം മിണ്ടിയിട്ടില്ല. അതൊന്നും വിഷയമാക്കാതെ നല്ല തൊലിക്കട്ടിയോടെയാണ് ഇപ്പോൾ തറക്കല്ലിടൽ നാടകത്തിന് എത്തിയിരിക്കുന്നത്.Also read: ആശ സംഗമം 2026: പതിനാല് ജില്ലകളിൽ നിന്നായി ഒ‍ഴുകിയെത്തിയത് 1600ൽ പരം ആശമാർസർക്കാർ ചെയ്യുമെന്ന് പറഞ്ഞതിനപ്പുറം ദുരന്തം അനുഭവിച്ചവർക്കായി ചെയ്തു. അത് കണ്ട് ഇരിക്കപ്പൊറുതിയില്ലാതെ സർക്കാരിന്റെ വീടിനൊപ്പം കോൺഗ്രസിന്റെ വീടും ഉയരുമെന്ന് കൊട്ടിഘോഷിച്ച സതീശനും കൂട്ടരും ഇടതുസർക്കാറിന്റെ ടൗൺഷിപ്പ് പൂർത്തിയാകുമ്പോഴാണ് തറക്കല്ലിടലുമായി എത്തിയിരിക്കുന്നത്.The post നല്ലൊരു കല്ല് കിട്ടാത്തതുകൊണ്ടാണത്രേ കോൺഗ്രസ് വയനാട്ടിൽ തറക്കല്ലിടാൻ ഇത്ര വൈകിയത്… appeared first on Kairali News | Kairali News Live.