ഒരു മകൻ ഒരു പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്ന് പരിചയപ്പെടുത്തുമ്പോൾ, മകൻ വളർന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാകുമെന്ന് സച്ചിൻ ടെണ്ടുൽക്കർ. ആ നിമിഷത്തിൽ ഒരു രക്ഷിതാവിന് അവരുടെ കുട്ടി യഥാർത്ഥത്തിൽ വളർന്നുവെന്ന് മനസ്സിലാക്കാൻ കഴിയുമെന്ന് സച്ചിൻ പറഞ്ഞു. ക്രിക്കറ്റ് താരം അർജുൻ ടെണ്ടുൽക്കറും സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾക്ക് ജാംനഗറിൽ മുകേഷ് അംബാനിയും കുടുംബവും ആതിഥേയത്വം വഹിച്ചുകൊണ്ടുള്ള പരിപാടിയിലാണ് സച്ചിൻ പ്രതികരിച്ചത്.വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ മുകേഷ് അംബാനിയിൽ നിന്നും കുടുംബത്തിൽ നിന്നും ഇരുവരും അനുഗ്രഹം വാങ്ങുന്ന വീഡിയോയും ഇപ്പോ‍ള്‍ സമൂഹമാധ്യമത്തിൽ വൈറലായിട്ടുണ്ട്. മാർച്ച് ആദ്യവാരത്തിലാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്.𝙎𝙤𝙢𝙚 𝙗𝙤𝙣𝙙𝙨 𝙨𝙩𝙖𝙮 𝙛𝙤𝙧𝙚𝙫𝙚𝙧 Here’s wishing Arjun and Saaniya, love, respect and a lifetime of togetherness as they embark on a partnership like no other pic.twitter.com/prKlwXv24R— Mumbai Indians (@mipaltan) February 25, 2026 ALSO READ: ഗോസിപ്പുകൾക്ക് ഫുൾ സ്റ്റോപ്പ്; വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായിഗുജറാത്തിലെ ജാംനഗറിലുള്ള അംബാനി കുടുംബത്തിന്റെ സ്വകാര്യ ബംഗ്ലാവിലാണ് വിവാഹം നടക്കുന്നത്. കുട്ടിക്കാലം തന്നെ അർജുനെ നിത അംബാനിക്ക് അറിയാവുന്നതാണ്. 2025 ഓഗസ്റ്റിൽ അർജുനും സാനിയയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നിരുന്നു. മാർച്ച് 5ന് ഇരുവരുടെയും വിവാഹം നടക്കും. മാർച്ച് 3ന് വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ആരംഭിക്കും. നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.The post ‘ഒരു പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്ന് പരിചയപ്പെടുത്തുമ്പോൾ, മകൻ വളർന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാകും’; വൈകാരികമായി സച്ചിൻ, വീഡിയോ വൈറൽ appeared first on Kairali News | Kairali News Live.