ലോകകപ്പിലെ സിംബാബ്വേയ്ക്കെതിരായ നിർണായക പോരാട്ടത്തിൽ മോശം ഫോമിലുള്ള അഭിഷേക് ശർമ്മയ്ക്ക് പകരം മലയാളി താരം സഞ്ജു സാംസണിനെ ഓപ്പണർ ആയി ഉൾപ്പെടുത്തണമെന്ന് ഇതിഹാസതാരം വിരേന്ദർ സെഹ്വാഗ്.“ഞാൻ ടീമിലുണ്ടായിരുന്നുവെങ്കിൽ അഭിഷേക് ശർമ്മയ്ക്ക് ഒരു ഇടവേള നൽകി സഞ്ജു സാംസണിന് അവസരം നൽകുമായിരുന്നു. ഈ മത്സരം നിർണായകമാണ്. തോറ്റാൽ ഇന്ത്യ പുറത്താകും. അതിനാൽ നിലവിലെ ഫോമിനെ അടിസ്ഥാനമാക്കി മികച്ച പ്ലേയിംഗ് ഇലവൻ ഇറക്കണം,” സെഹ്വാഗ് മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.ലോകകപ്പിലെ നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് ഡക്കുകളടക്കം വെറും 15 റൺസാണ് ശർമ്മ ഇതുവരെ നേടിയത്. തുടര്‍ച്ചയായ ആറു ഇന്നിംഗ്സിൽ നാല് തവണ ഡക്ക് ആയതോടെ പഞ്ചാബി താരത്തിന്റെ മേൽ സമ്മർദ്ദം കൂടിയിരിക്കുകയാണ്. അതെസമയം കളിച്ച ഒരു കളിയിൽ അതിവേഗം 22 റൺസ് നേടിയ സഞ്ജു ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയിരുന്നു.Also Read: ശ്രീലങ്കയ്ക്കെതിരെ ബ്ലാക്ക് ക്യാപ്സിന് 61 റൺസ് വിജയം2007ലെ ടി20 ലോകകപ്പ് ജേതാവായ സെഹ്വാഗിന്റെ അഭിപ്രായത്തിൽ അഭിഷേകിനൊപ്പം തിലക് വർമ്മയും ഫോമിൽ ഇല്ലാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു.സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ജയിക്കേണ്ട നിർണായക മത്സരത്തിൽ ഇന്ത്യ എന്ത് മാറ്റമാണ് വരുത്തുക എന്നത് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.The post അഭിഷേകിന് പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് വിരേന്ദർ സെഹ്വാഗ് appeared first on Kairali News | Kairali News Live.