ഇങ്ങനെയാണോ നിങ്ങൾ വാഹനമോടിക്കുന്നത്? ഫ്യൂവൽ എഫിഷൻസി വർദ്ധിപ്പിക്കാനിത് ചെയ്യുക

Wait 5 sec.

എല്ലാവരും വാഹനങ്ങൾ ഓടിക്കുന്നവരാണ്. എന്നാൽ നമ്മളൊക്കെ ശരിയായ രീതിയിലാണോ വാഹനങ്ങൾ ഓടിക്കാറുള്ളത്. നിങ്ങൾ ചിന്തിക്കുന്നുണ്ടാരകും വാഹനമോടിക്കാൻ ഒരു പ്രത്യേക ശൈലിയൊക്കെയുണ്ടോയെന്നത്? ഓരൊരുത്തരും അവരുടെ താത്പര്യത്തിനനുസരിച്ചാണ് വാഹനമോടിക്കുന്നത്. പക്ഷെ‌ വാഹ​നം ഓടിക്കുന്നവരുടെ പ്രധാന പ്രശ്നമാണ് കമ്പനി അവ‌കാശപ്പെടുന്ന ഫ്യൂവൽ എഫിഷൻസി അല്ലെങ്കിൽ മൈലേജ് കിട്ടുന്നില്ലെന്നത്. പക്ഷെ മറ്റ് ചിലരുടെ പ്രശ്നം ആദ്യം കിട്ടിയ മൈലേജ് പിന്നെ കിട്ടുന്നില്ലെന്നതാണ്. ഇതിനൊക്കെ വ്യക്തമായ കാരണങ്ങളുമുണ്ട്. നമ്മൾ വാഹനമോടിക്കുന്ന ശൈലിയും പരിപാലിക്കുന്നതുമെല്ലാം ഇതിന് കാരണങ്ങളാണ്.നിങ്ങൾ ഓടിക്കുന്ന വാഹനം ​ഗിയർ ഉള്ളതാണെങ്കിൽ കൃത്യമായി തന്നെ ​ഗിയർ മാറ്റി വേണം വാഹനമോടിക്കാൻ. കൃത്യമായ ആർപിഎമ്മിൽ എത്തിയാൽ മാത്രമേ വാഹനത്തിൻ്റെ ​ഗിയർ മാറ്റാവൂ. അല്ലെങ്കിൽ അത് വാഹനത്തിൻ്റെ എൻജിനെ മോശമായി ബാധിക്കുകയും മൈലേജിനെ ബാധിക്കുകയും ചെയ്യും. അത് പോലെ നിശ്ചിതമായ സ്പീഡിന് അനുസരിച്ചുള്ള ​ഗിയറുകളിൽ മാത്രം വാഹനമോടിക്കുക. ഓരോ വാഹനത്തിനും അതിൻ്റെ ഇക്കണോമി സ്പോട്ട് ഉണ്ടാകും. അത് മെയിൻ്റെയിൻ ചെയ്ത് വാഹനമോടിക്കുകയാണെങ്കിലും ഫ്യൂവൽ എഫിഷ്യൻസിയിൽ നല്ല മാറ്റമുണ്ടാകും.Also read: പഴയ കാറുകൾക്ക് പ്രീമിയം പെട്രോൾ വേണോ? കേരളത്തിലെ വാഹന ഉടമകൾ അറിയേണ്ട വസ്തുതകൾമറ്റൊന്ന് കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്യുകയെന്നതാണ്. ഓയിലുകളും മറ്റ് യന്ത്രഭാ​ഗങ്ങളും കൃത്യമായി പരിപാലിക്കുക. ചെറിയ ലാഭത്തിന് വേണ്ടി നാം മാറ്റി വയ്ക്കുന്ന പലതും പിന്നീട് വലിയ നഷ്ടത്തിലേക്കാകും നയിക്കുക. വാഹനത്തിൽ നിർദ്ദേശിച്ചിട്ടുള്ള അളവിൽ ടയർ പ്രഷർ ക്രമീകരിക്കുന്നതും വാഹനത്തിൻ്റെ ഫ്യൂവൽ എഫിഷ്യൻസി വർദ്ധിപ്പിക്കാൻ സഹായകമാകും.The post ഇങ്ങനെയാണോ നിങ്ങൾ വാഹനമോടിക്കുന്നത്? ഫ്യൂവൽ എഫിഷൻസി വർദ്ധിപ്പിക്കാനിത് ചെയ്യുക appeared first on Kairali News | Kairali News Live.