വമ്പൻ തിരിച്ചുവരവ്! ഹോൾഡർ–ഷെപ്പേർഡ് വെടിക്കെട്ടിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച സ്കോർ ഉയർത്തി വെസ്റ്റിൻഡീസ്

Wait 5 sec.

അഹമ്മദാബാദിൽ നടക്കുന്ന ലോകകപ്പ് സൂപ്പർ എട്ടു പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വെസ്റ്റിൻഡീസിനു മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ കരീബിയൻ പട നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി.കളിയുടെ തുടക്കത്തിൽ ഏറ്റ തിരിച്ചടികൾക്കു പ്രത്യാക്രമണം കൊണ്ട് മികച്ച മറുപടി നൽകിയാണ് വെസ്റ്റിൻഡീസ് മികച്ച സ്കോർ ഉയർത്തിയത്..പതിവിനു വിപരീതമായി മികച്ച തുടക്കമാണ് ഓപ്പണർമാർ വെസ്റ്റിൻഡീസിന് നൽകിയത്. 11 പന്തിൽ 21 റൺസ് നേടി ബ്രാൻഡൻ കിംഗും 6 പന്തിൽ 16 റൺസ് നേടി നായകൻ ഷായ് ഹോപ്പും തകർപ്പൻ തുടക്കം നൽകിയെങ്കിലും ഇരുവരും പവർപ്ലേയിൽ തന്നെ പുറത്തായി. പിന്നാലെ എത്തിയ ഹെറ്റ്മയർ , റോസ്റ്റൺ ചേസ് , റോവ്മൻ പവൽ എന്നിവരുടെ വിക്കറ്റുകൾ തുടർച്ചയായി വീണതോടെ ടീം 83/7 എന്ന നിലയിൽ സമ്മർദ്ദത്തിലായി.Also Read: അഭിഷേകിന് പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് വിരേന്ദർ സെഹ്‌വാഗ്എന്നാൽ ജേസൺ ഹോൾഡറും റൊമാരിയോ ഷെപ്പേർഡും ചേർന്ന് ഇന്നിംഗ്സ് പുനർനിർമ്മിച്ചു. ഹോൾഡർ 31 പന്തിൽ 49 റൺസ് നേടി ടീമിനെ കരകയറ്റി. പുറത്താകാതെ 37 പന്തിൽ 52 റൺസ് നേടിയ ഷെപ്പേർഡ് ടീമിന്റെ സ്കോർ 170 കടത്തി.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എൻഗിഡി 4 ഓവറിൽ 30 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി. കഗീസോ റബാഡയും കോർബിൻ ബോഷും 2 വിക്കറ്റ് വീതം നേടി. മത്സരത്തിൽ വെസ്റ്റിൻഡീസ് ജയിച്ചാൽ ഇന്ത്യയുടെ സെമിഫൈനൽ പ്രതീക്ഷ ഏറെക്കുറെ അവസാനിക്കും.The post വമ്പൻ തിരിച്ചുവരവ്! ഹോൾഡർ–ഷെപ്പേർഡ് വെടിക്കെട്ടിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച സ്കോർ ഉയർത്തി വെസ്റ്റിൻഡീസ് appeared first on Kairali News | Kairali News Live.