ക്ഷേത്ര പൂജയ്ക്ക് എത്തിയ പതിനാലുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിച്ച തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രമണ്യ ക്ഷേത്രത്തിലെ പൂജാരിയെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. എറണാകുളം പറവൂർ മൂത്തകുന്ന് കണ്ടാംതറ വീട്ടിൽ നിന്നും തിരുവനന്തപുരം ചെല്ലമംഗലം ജനത റോഡ് ഭഗവതിമന്ദിരം വീട്ടിൽ താമസിച്ചു വരുന്ന ബാലപ്പൻ മകൻ 45 വയസുള്ള ബിനീഷിനെ തിരുവനന്തപുരം പോക്സോ ജില്ലാ ജഡ്‌ജി എം.പി.ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി.2019-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പരീക്ഷ പേടിയുണ്ടായിരുന്ന ഒൻപതാം ക്ലാസുകാരിയെ പൂജയ്ക്കായി മാതാവ് പൂജാരിയുടെ അടുക്കൽ എത്തിക്കുകയും പൂജാരി കുട്ടിയ്ക്ക് ബാധ ഏറ്റിട്ടുണ്ടെന്നും ബാധ ഒഴിപ്പിക്കുന്നതിലേക്കായി പ്രത്യേകം പൂജ ആവശ്യമാണെന്നും രക്ഷാകർത്താവിനെ ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ധരിപ്പിച്ച പൂജാരിയുടെ ശേഷം കുട്ടിയെ പൂജാമുറിക്കുള്ളിൽ കൂട്ടികൊണ്ടുപോയി പല ദിവസങ്ങളിൽ കുട്ടിയുടെ ജനേന്ദ്രിയത്തിനുള്ളിൽ മരപ്പാവ കയറ്റുകയും കൂടാതെ നാണയത്തുട്ടുകളും ഇരുമ്പാണികളും കയറ്റുകയുമുണ്ടായി.Also read : “മന്ത്രി വീണാ ജോർജിന് നേരെ ഉണ്ടായത് ഏറെ ഞെട്ടിപ്പിക്കുന്ന വധശ്രമം, പ്രതിപക്ഷ നേതാവ് കൊടുത്ത കൊട്ടേഷൻ ആണ് ഇത്”: രാജു എബ്രഹാംതുടർന്നും കുട്ടിയുടെ പരീക്ഷ പേടി മാറാത്തതിനാൽ കുട്ടിയെ മാതാവ് അടുത്തുള്ള ഒരു മെൻ്റൽ എയ്‌ഡ് ക്യാമ്പിൽ കൊണ്ടുപോകുകയും അവിടത്തെ ഡോക്ടറിനോട് കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയും ഡോക്ടർ പോലീസിനെ അറിയിക്കുകയുമുണ്ടായി. തുടർന്ന് പോലീസ് കേസെടുക്കുകയും വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കുകയും കുട്ടിയെ പരിശോധിച്ച തൈക്കാട്ട് ഹോസ്പിറ്റലിലെ ഡോക്ടർ.ആർ .ബിന്ദു കുട്ടിയുടെ ജനനേന്ദ്രിയത്തിനുള്ളിലെ മുറിപ്പാട് രേഖാചിത്രം സഹിതം റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. തുടർന്ന് പൂജാരിയുടെ പൂജാമുറി റെയ്‌ഡ് ചെയ്‌ത തിരുവല്ലം എസ് ഐ ആയിരുന്ന കെ എൽ സമ്പത്ത് അൻപത്തിയൊന്നു വ്യത്യസ്ത രൂപത്തിലുള്ള തടിപ്പാവകൾ കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയുണ്ടായി.കോടതിയിൽ കേസിൻ്റെ വിസ്താരമധ്യേ പെൺകുട്ടി അൻപത്തിയൊന്നു തടിപാവകളിൽനിന്നും തന്നെ ഉപദ്രവിക്കാൻ പ്രതി ഉപേയാഗിച്ച തടി പാവ പ്രത്യേകം തിരിച്ചറിയുകയും ആ തടി പാവയുടെ രൂപവും ഡോക്ടറുടെ രേഖാചിത്രവും ഒരുപോലെ വന്നു എന്ന ഒരു ഞെട്ടിക്കുന്ന തെളിവുകൂടി ഈ കേസിൽ ഉണ്ടായിട്ടുള്ളതാണ്. എന്നാൽ പ്രതിയെ രക്ഷപെടുത്തി എടുക്കാൻ ഉള്ള നിലപാടാണ് ക്ഷേത്ര ഭാരവാഹികളുടെ ഭാഗത്തു നിന്നും ഉണ്ടായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്യുകയും കേസ് വിധി പറയാൻ 28-02-2026-ലേക്ക് മാറ്റുകയുമുണ്ടായി.Also read : എഐക്കും ലജ്ജ തോന്നും! അടുത്ത തവണ ഇതൊക്കെ കോൺഗ്രസ് ശ്രദ്ധിക്കുമല്ലോ ? മന്ത്രി വീണാ ജോർജിനെ ‘Roral’ പൊലീസ്’ ആക്രമിക്കുന്ന ഫോട്ടോയുമായി കോൺഗ്രസ്മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർമാരായിരുന്ന കെ. എസ് അരുൺ, പി.ഹരിലാൽ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത്ത് പ്രസാദ്, അഡ്വക്കേറ്റ് ബിന്ദു.വി.സി. എന്നിവർ ഹാജരായി.The post ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാലുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി appeared first on Kairali News | Kairali News Live.