മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: അഞ്ച് കെഎസ്‍യു പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു

Wait 5 sec.

മന്ത്രി വീണാ ജോർജ്ജിനെതിരായ ആക്രമണത്തിൽ അഞ്ച് കെഎസ്‍യു പ്രവർത്തകരെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. ടൗൺ പൊലീസ് പിടികൂടിയ പ്രതികളെ റെയിൽവേ പൊലീസിന് കൈമാറി. അതുൽ ,അക്ഷയ് ,ബിതുൽ ബാലൻ, മുബാസ് , അഹമ്മദ് യാസീൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ആരോഗ്യമന്ത്രിയെ ആക്രമിച്ച സംഭവം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡിജിപ് റവാഡ‍ ചന്ദ്ര ശേഖർ പറഞ്ഞിരുന്നു. ഒന്ന് മന്ത്രിയെ ആക്രമിച്ച കേസും മറ്റൊന്ന് റെയിൽവേ സ്റ്റേഷനിൽ അതിക്രമം നടത്തിയതിനുമാണ്.സുരക്ഷ വീഴ്ചയുണ്ടായിട്ടില്ലെന്നും ആവശ്യത്തിനു പോലീസുകാർ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.കണ്ണൂർ റെയിൽ വെ സ്റ്റേഷനിലാണ് യാത്ര ചെയ്യാനെത്തിയ ആ​രോ​ഗ്യമന്ത്രിയെ കെഎസ്‍യു അക്രമി സംഘം അതിക്രൂരമായി ആക്രമിച്ചത്. Also read: രാഷ്ട്രീയമായി എതിർക്കാൻ പറ്റാത്തതിനാൽ മന്ത്രിയെ തന്നെ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുന്ന ഹീനമായമാർഗമാണ്‌ കോൺഗ്രസിൻ്റേത്: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്ആക്രമണത്തെത്തുടർന്ന് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കകുയാണ്. ആരോ​ഗ്യ മന്ത്രിയുടെ കൈക്കും കഴുത്തിനുമാണ് പരുക്കേറ്റത്. ആ​രോ​ഗ്യമന്ത്രിയെ ടാർ​ഗറ്റ് ചെയ്ത് കഴിഞ്ഞ കുറച്ച് നാളായി ആക്രമണ സംഭവങ്ങൾ നടന്നു വരികയാണ്. കേരളത്തിലുട നീളം വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.The post മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: അഞ്ച് കെഎസ്‍യു പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു appeared first on Kairali News | Kairali News Live.