കൊളംബോയിലെ ആർ. പ്രമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ, ന്യൂസീലാൻഡിനു ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തശ്രീലങ്കയ്ക്കെതിരെ 10 ഓവറുകളിൽ ന്യൂസീലാൻഡ് 3 വിക്കറ്റുകൾ നഷ്ടപ്പെടുത്തി 75 റൺസ് നേടി.ഓപ്പണർ ടിം സീഫർട്ടും (8) ഫിൻ ആലനും (23) വേഗം മടങ്ങിയെങ്കിലും, രാചിൻ രവീന്ദ്ര (26*)റൺസുമായി ഉറച്ച് നിന്നത് ടീമിന് കരുത്തായി. ഗ്ലെൻ ഫിലിപ്സ് (18) ആണ് പുറത്തായ മറ്റൊരു കളിക്കാരൻ. നിലവിൽ രചിനൊപ്പം ഡാരിൽ മിച്ചൽ ആണ് ക്രീസിൽ.Also Read: നാളെ തോറ്റാൽ ബാഗ് പായ്ക്ക് ചെയ്യാം! സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യയുടെ ജീവന്മരണ പോരാട്ടം; സഞ്ജുവിന് അവസരമുണ്ടോ?ശ്രീലങ്ക ബൗളർമാരിൽ ദുഷ്മന്ത ചമീറ ഒന്നും മഹീഷ് തീക്ഷണ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.പവർ പ്ലേയിലിലെ സ്കോർ 44/2 ആയിരുന്നു. ഗ്രൂപ്പിൽ നിന്നും ഇംഗ്ലണ്ട് സെമി യോഗ്യത നേടിയതോടെ സെമിയിൽ ഇടം നേടാൻ ഇരു ടീമുകൾക്കും ഈ മത്സരത്തിൽ വിജയം നിർണായകമാണ്.ഇന്നലെ നടന്ന പോരാട്ടത്തിൽ പാകിസ്ഥാനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് സെമി ഫൈനൽ ഉറപ്പിച്ചു. ഹാരി ബ്രൂക്കിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന്റെ ജയത്തിന് വഴിവെച്ചത്. The post T20 World Cup 2026| നിർണ്ണായക പോരാട്ടത്തിൽ ശ്രീലങ്കയും ന്യൂസീലാൻഡും ഒപ്പത്തിനൊപ്പം appeared first on Kairali News | Kairali News Live.