റഷ്യൻ യുവതികളുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു; മാപ്പ് ചോദിച്ച് ബിൽ ​ഗേറ്റ്സ്

Wait 5 sec.

എപ്സ്റ്റീനുമായുള്ള ബന്ധമുണ്ടായത് തെറ്റ്, ​ഗ്രേറ്റ്സ് ഫൗൺഡേഷൻ ജീവനക്കാരോട് മാപ്പ് ചോദിച്ച് മൈക്രോ സോഫ്റ്റ് കോ ഫൗണ്ടർ ബിൽ ​ഗേറ്റ്സ്. ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് ഗ്രേറ്റ്സ് ഫൗണ്ടേഷന്റെ ജീവനക്കാരോടാണ് അദ്ദേഹം മാപ്പ് പറഞ്ഞത്.ജെഫ്രീ എപ്സ്റ്റീനുമായി ബന്ധം പുലർത്തിയത് തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് ഗേറ്റ്സ് വ്യക്തമാക്കി. എപ്സ്റ്റീൻ നടത്തിയ കുറ്റകൃത്യങ്ങൾക്കോ അതുമായി ബന്ധപ്പെട്ട തെറ്റായ പ്രവർത്തനങ്ങൾക്കോ താൻ യാതൊരു തരത്തിലും പങ്കാളിയായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെലിൻഡ ഫ്രെഞ്ച് ​ഗേറ്റ്സുമായി വിവാഹബന്ധത്തിൽ ആയിരിക്കെ രണ്ട് റഷ്യൻ യുവതികളുമായി ബന്ധം ഉണ്ടായിരുന്നുവെന്നതും ഗേറ്റ്സ് തുറന്ന് സമ്മതിച്ചു. ഇവരിൽ ഒരാൾ ബ്രിഡ്ജ് പ്ലേയറും മറ്റൊരാൾ ന്യൂക്ലിയർ ഫിസിസിസ്റ്റുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ബന്ധങ്ങളെക്കുറിച്ച് എപ്സ്റ്റീൻ അറിഞ്ഞിരുന്നതായും ഗേറ്റ്സ് വെളിപ്പെടുത്തി. എപ്സ്റ്റീൻ ഫയലുകൾ വഴി പുറത്തുവന്ന ചില ചിത്രങ്ങളെക്കുറിച്ചും ഗേറ്റ്സ് പ്രതികരിച്ചു. ചിത്രങ്ങളിലുള്ള യുവതികൾ എപ്സ്റ്റീന്റെ അസിസ്റ്റന്റുകളായിരുന്നുവെന്നും, മീറ്റിംഗുകൾക്ക് ശേഷം ചിത്രമെടുക്കാൻ ആവശ്യപ്പെട്ടത് എപ്സ്റ്റീനാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രങ്ങളിലുള്ള സ്ത്രീകളെ വ്യക്തിപരമായി അറിയില്ലെന്നും, എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങൾക്ക് താൻ ഒരിക്കലും കൂട്ടുനിന്നിട്ടില്ലെന്നും ഗേറ്റ്സ് വ്യക്തമാക്കി.Also read : ‘2025-ൽ ലോകത്ത് കൊല്ലപ്പെട്ട മൂന്നിൽ രണ്ട് മാധ്യമപ്രവർത്തരുടെ മരണത്തിന് പിന്നിലും ഇസ്രയേൽ’: കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്വാൾ സ്റ്റ്രീറ്റിലെ സമ്പന്നരുമായി ബന്ധം സ്ഥാപിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വൻതുക സമാഹരിക്കാമെന്ന നിർദ്ദേശം എപ്സ്റ്റീൻ നൽകിയിരുന്നുവെന്നും ഗേറ്റ്സ് പറഞ്ഞു. 2014-ന് ശേഷം എപ്സ്റ്റീനുമായി നേരിട്ടുള്ള കൂടിക്കാഴ്ചകൾ നടത്തിയിട്ടില്ലെന്നും, പിന്നീട് അയച്ച ഇമെയിലുകൾ അവഗണിച്ചതായും അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ ഗേറ്റ്സിന്റെ ഈ തുറന്നുപറച്ചിൽ ലോക ശ്രദ്ധേ നേടിയിരിക്കുകയാണ്.The post റഷ്യൻ യുവതികളുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു; മാപ്പ് ചോദിച്ച് ബിൽ ​ഗേറ്റ്സ് appeared first on Kairali News | Kairali News Live.