ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ കെഎസ്‌യു ആക്രമണം അങ്ങേയറ്റം അപലപനീയമാണന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ലോകത്തിൻറെ തന്നെ ശ്രദ്ധയാകർഷിച്ച കേരളത്തിൻറെ ആരോഗ്യരംഗത്തെയും ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജിനെയും തുടർച്ചയായി ആക്രമിക്കുക വഴി കേരളത്തിൻറെ ആരോഗ്യ മേഖലയെ ഇകഴ്ത്തിക്കെട്ടാമെന്ന കോൺഗ്രസിൻ്റെ ആഗ്രഹം വെറും വ്യാമോഹം മാത്രമാണ്. സ്ത്രീയായ ഒരു പൊതുപ്രവർത്തകക്കു നേരെ ക്രിമിനലുകളെ അഴിച്ചുവിട്ട് പ്രതിപക്ഷനേതാവിൻ്റെ ആശീർവാദത്തോടെ യുഡിഎഫ് നടത്തുന്ന ഈ സമരാഭാസം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഒരു സ്ത്രീയെ പിൻതുടർന്ന് അക്രമിക്കുന്ന ഈ നീക്കത്തെ സമരമായി കാണാനാവില്ല. കേരളത്തിൻ്റെ സ്ത്രീ സമൂഹവും ജനാധിപത്യ വിശ്വാസികളും കോൺഗ്രസിന്റെ ഈ ചെയ്തികൾക്ക് മാപ്പു നൽകില്ല. Also read: ആരോഗ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയവും പ്രതിഷേധാർഹവും: എംഎ ബേബിഇതിനെതിരെ ജനാധിപത്യ വിശ്വാസികൾക്കിടയിൽ നിന്ന് ശക്തമായ പ്രതിഷേധമുയർന്നു വരണമെന്നും അദേഹം പറഞ്ഞു. ആരോഗ്യമന്ത്രിക്കെതിരായ തുടർച്ചയായ ആക്രമണം കാടത്തമാണെന്നും കരുതികുട്ടി നടത്തിയ ആക്രമണമാണെന്നും ഏത് ഹീന മാർഗ്ഗവും പ്രതിപക്ഷം സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.The post ആരോഗ്യമന്ത്രിക്കെതിരെ നടത്തുന്ന ആക്രമണത്തെ സമരമായി കാണാനാവില്ല: മന്ത്രി വി എൻ വാസവൻ appeared first on Kairali News | Kairali News Live.