‘ഗൂഢാലോചനയില്ലാതെ ഇങ്ങനെയൊരു അക്രമം നടത്താൻ പറ്റില്ല; കോൺ​ഗ്രസും പ്രതിപക്ഷവും എത്രത്തോളും തരംതാണുവെന്ന് വ്യക്തമാക്കുന്ന സംഭവം’: എ വിജയരാഘവൻ

Wait 5 sec.

മന്ത്രി വീണാ ജോർജിനെതിരെയുള്ള കെ എസ് യുവിന്റെ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് മുതിർന്ന സി പി ഐ എം നേതാവ് എ വിജയരാഘവൻ. അക്രമപ്രവർത്തനത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്യുന്നതായി ആരോപിച്ച അദ്ദേഹം അസഹിഷ്ണുതയുടെ ഫലമാണ് ഈ ആക്രമണമെന്നും വിമർശിച്ചു.ഗൂഢാലോചനയില്ലാതെ ആരോ​ഗ്യമന്ത്രിക്കെതിരെ ഇങ്ങനെയൊരു അക്രമം നടത്താൻ പറ്റില്ല. കോൺ​ഗ്രസും പ്രതിപക്ഷവും എത്രത്തോളും തരംതാണുപോയി എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. പ്രതിപക്ഷ നേതാവ് അക്രമത്തിനെ ന്യായീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളീയ സമൂഹം ഈ അക്രമത്തിനെ അനുകൂലിക്കില്ലെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.ALSO READ; കോൺഗ്രസ് അന്ന് ആക്രമിച്ചത് മുഖ്യമന്ത്രിയെ, ഇന്ന് ആരോഗ്യമന്ത്രിയെ; ശാരീരിക ആക്രമണം അഴിച്ചുവിടുന്നത് കോൺഗ്രസിന്റെ സ്ഥിരം ശൈലിആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു നടത്തിയ ആക്രമണം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് എംഎ ബേബിയും പ്രതികരിച്ചു. വരാനിക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയഭ‍ീതി പൂണ്ട പ്രതിപക്ഷം ക്രിമിനൽക്കൂട്ടങ്ങളെയിറക്കി കേരളത്തിന്റെ ക്രമസമാധാനം തകർക്കാനും അതുവഴി അധികാരത്തിലെത്താനുള്ള കുറുക്കുവഴിയാണ്‌ തേടുന്നതെന്നും അദ്ദേഹം വിമർശിച്ചു.The post ‘ഗൂഢാലോചനയില്ലാതെ ഇങ്ങനെയൊരു അക്രമം നടത്താൻ പറ്റില്ല; കോൺ​ഗ്രസും പ്രതിപക്ഷവും എത്രത്തോളും തരംതാണുവെന്ന് വ്യക്തമാക്കുന്ന സംഭവം’: എ വിജയരാഘവൻ appeared first on Kairali News | Kairali News Live.