എൽ.ഡി.എഫിനെ രാഷ്ട്രീയമായി എതിർക്കാൻ പറ്റാത്തതിനാൽ മന്ത്രിയെതന്നെ കായികമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്ന ഹീനമായമാർഗമാണ് കോൺഗ്രസ്‌സ്വീകരിച്ചിട്ടുള്ളത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹവും, അപലപനീയവുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. കേരളത്തിന്റെചരിത്രത്തിൽആദ്യമായാണ്‌ഒരു വനിതാ മന്ത്രി ആക്രമിക്കപ്പെടുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരിടാൻ പോകുന്ന പരാജയഭീതിയാണ് ഒരു തരത്തിലും ന്യായീകരിക്കാനാകാത്തവിധമുള്ള അക്രമ സമരങ്ങൾക്ക് യു.ഡി.എഫിനേയും,കോൺഗ്രിനേയും പ്രേരിപ്പിക്കുന്നത്.കണ്ണൂർ റെയിൽസ്റ്റേഷനകത്ത് കയറി മന്ത്രിയെ ആക്രമിച്ച ക്രിമനലുകളെ പറഞ്ഞയച്ചത് കോൺഗ്രസാണ്. വീണാ ജോർജിനെ നിരന്തരമായി പിന്നാലെ നടന്ന് വേട്ടയാടുകയാണ് ഇപ്പോൾ പ്രതിപക്ഷം. നിയമസഭയിലും പുറത്തും ആരോഗ്യ മന്ത്രിയെ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമോത്സുകമായ പ്രചരണങ്ങളുടെ ചുവട് പിടിച്ചാണ് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ ക്രിമിനലുകളെ പോലെ വീണയുടെ വാഹനത്തിന് മുന്നിൽ ചാടുന്നതും, പരിപാടികൾ അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നതും. അപ്പോഴൊന്നും ഒട്ടും കുലുങ്ങാതെ തന്റെ ലക്ഷ്യത്തിലൂടെ നടന്ന് നീങ്ങിയ മന്ത്രിയാണ് വീണാ ജോർജ്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ റീത്ത്‌വച്ചതും ഗേറ്റ് തകർത്തതും ഉൾപ്പെടെയുള്ള നീക്കങ്ങൾ തന്നെ അവരെ അപായപ്പെടുത്താനാണ് എന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. ഏതെങ്കിലും സംഘടനയുടെ പ്രതിഷേധമല്ല, അക്രമികൾ കൂട്ടത്തോടെ വന്ന് വിളയാടുന്നതാണ് കണ്ണൂരിൽ കണ്ടത്.എന്തിനാണ് വീണയെ നിരന്തരംവേട്ടയാടുന്നത് എന്ന് കോൺഗ്രസ് കേരളത്തിലെ ജനങ്ങളോട് പറയണം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ മേഖലയാക്കി കേരളത്തെ മാറ്റിയതാണോ അവർ ചെയ്‌തകുറ്റം.വയറ്റിൽ കത്രിക വച്ച് കെട്ടിയതുൾപ്പെടെ അവർക്ക് ഒരു വിധത്തിലും പങ്കില്ലാത്ത സംഭവങ്ങളുടെ പേരിലാണ് അക്രമ സമരങ്ങൾ നടത്തുന്നത്. കോട്ടയത്ത് മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് ഒരാൾ മരിക്കാൻ ഇടയായ സംഭവത്തിലുംഅവരെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചു. പർവ്വതീകരിച്ചുകാണിക്കുന്ന അപൂർവ്വ സംഭവങ്ങൾ ഉണ്ടാകുമ്പോഴെല്ലാം ആരെയെങ്കിലും പഴിച്ച് രക്ഷപ്പെടാനല്ല, അടിയന്തിര പരിഹാരത്തിനും നടപടികൾക്കുമാണ് മന്ത്രി വീണ ശ്രമിച്ചിട്ടുള്ളത്. കോട്ടയം മെഡിക്കൽ കോളേജിൽ കോൺഗ്രസ് മന്ത്രിയായിരുന്ന വി.എസ് ശിവകുമാറിന്റെ കാലത്ത് പണിത, 12 വർഷം മാത്രം പഴക്കമുള്ള കെട്ടിടമാണ് ഇടിഞ്ഞ തെന്ന സത്യം പോലും കഴിഞ്ഞ ദിവസമാണ് അവർ നിയമസഭയിൽ പറഞ്ഞത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ലക്ഷക്കണക്കിന് മനുഷ്യരുടെ ആശ്രയമായ പൊതുആതുരാലായങ്ങളെ സൂപ്പർ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തിയ കാലഘട്ടമാണ് ഇത്. അതിനായി കേരളത്തിലുടനീളം ഓടി നടക്കുന്ന മന്ത്രിയെ നിശ്ചലമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ കാടത്തമാണ് കണ്ണൂരിൽ കണ്ടത്. ഈ അക്രമ മാർഗത്തെയും ആഭാസ സമരങ്ങളെയും ജനകീയ പ്രതിഷേധം കൊണ്ട് നേരിടുക തന്നെ ചെയ്യും. ജനാധിപത്യപരവും സമാധാന പൂർണവുമായ പ്രതിഷേധങ്ങൾ കേരളത്തിലെമ്പാടും ഉയരണം.Also read: ആരോഗ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയവും പ്രതിഷേധാർഹവും: എംഎ ബേബിനയപരവും നിലപാടിലുമുള്ള എല്ലാത്തരം രാഷ്ട്രീയ ഭീന്നതകളും ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചും അവരെ ബോധ്യപ്പെടുത്തിയുമാണ് രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത്. കോൺഗ്രസ് അതെല്ലാംവിട്ട് നുണകൊണ്ടും അക്രമം കൊണ്ടും വിജയിക്കാമെന്ന വ്യാമോഹത്തിലാണ്. ആരോഗ്യ മേഖലയ്‌ക്കെതിരെ അടക്കം കോൺഗ്രസിന്റെ ചില തന്ത്രജ്ഞർ ഉപദേശിച്ച പ്രകാരം നടത്തിയ നുണപ്രചാരണങ്ങളെല്ലാം തകർന്നടിഞ്ഞതിന്റെ ജാള്യമാണ് അക്രമത്തിലൂടെ പുറത്തുവരുന്നത്. ജനാധിപത്യത്തിന്റേയും സമാധാനത്തിന്റേയും വഴിയിലൂടെ കോൺഗ്രസ് പ്രവർത്തിക്കാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ അവരെതിരുത്തുമെന്ന് ഓർമ്മിപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.The post രാഷ്ട്രീയമായി എതിർക്കാൻ പറ്റാത്തതിനാൽ മന്ത്രിയെ തന്നെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്ന ഹീനമായമാർഗമാണ് കോൺഗ്രസിൻ്റേത്: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് appeared first on Kairali News | Kairali News Live.