15 സീരീസിൽ ഒരു കുഞ്ഞൻ ഫോൺ കൂടി എത്തുന്നു; പ്രീമിയം കോംപാക്ടിൽ ഒരുകൈ നോക്കാനൊരുങ്ങി വൺപ്ലസ്

Wait 5 sec.

വിപണിയിൽ ഹിറ്റായി ഓടുന്ന വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ശ്രേണിയായ 15 സീരീസിലേക്ക് ഒരു കുഞ്ഞൻ അതിഥി കൂടിയെത്തുന്നു. ‘മിനി പവർഹൗസ്’ എന്ന് ടെക് ലീക്കർമാർ വിശേഷിപ്പിക്കുന്ന വൺപ്ലസ് 15 T ചൈനയിൽ ഉടൻ അവതരിപ്പിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്. മാർച്ചിൽ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. ചൈനയിൽ ആദ്യം പുറത്തിറങ്ങുന്ന ഫോൺ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ അധികം വൈകാതെ എത്തും. ആഗോള വിപണിയിൽ OnePlus 15s എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. വൺപ്ലസ് 13 എസിന് സമാനമായിട്ടായിരുക്കും 15 സീരീസിനെ പ്രതികരിച്ച് ’15 T’ എത്തുക.ALSO READ; ഒരു മാറ്റവുമില്ലല്ലേ…: എസ് 26 സീരീസിലെ ഫോണുകളുടെ ബാറ്ററി കപ്പാസിറ്റി പുറത്ത്പ്രതീക്ഷിക്കുന്ന സവിശേഷതകൾ:പ്രീമിയം ഫ്ലാഗ്ഷിപ്പ് ആയതിനാൽ, ഏറ്റവും പുതിയ Snapdragon 8 Elite Gen 5 ചിപ്‌സെറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. 1.5K റെസല്യൂഷനും 165Hz റിഫ്രഷ് റേറ്റുമുള്ള 6.32 ഇഞ്ച് കോംപാക്ട് OLED ഡിസ്‌പ്ലേയാണ് ഫോണിനുണ്ടാവുക. 200MP മെയിൻ സെൻസർ അല്ലെങ്കിൽ 50MP പ്രൈമറി ക്യാമറ ഉൾപ്പെടുന്ന സെറ്റപ്പായിരിക്കും ഇതിലുണ്ടാകുക. 32MP സെൽഫി ക്യാമറയും പ്രതീക്ഷിക്കുന്നു. ശരീരം കൊണ്ട് കുഞ്ഞനെങ്കിലും 100W ഫാസ്റ്റ് വയർഡ് ചാർജിംഗ് പിന്തുണയു‍ള്ള 7,500 mAh എന്ന വമ്പൻ ബാറ്ററിയാണ് ഡിവൈസ് പാക്ക് ചെയ്യുന്നത്. LPDDR 5X റാമും 1TB വരെ UFS 4.1 സ്റ്റോറേജും ഫോണിൽ ലഭ്യമായേക്കും.ആപ്പിൾ ഫോണുകൾക്ക് സമാനമായി, മാഗ്നറ്റിക് ആക്‌സസറികളുമായി പ്രവർത്തിക്കാൻ അനുവദിക്കുന്ന മാഗ്‌നെറ്റിക് സേഫ്-സ്റ്റൈൽ കണക്റ്റിവിറ്റിയും OnePlus 15T-യിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.The post 15 സീരീസിൽ ഒരു കുഞ്ഞൻ ഫോൺ കൂടി എത്തുന്നു; പ്രീമിയം കോംപാക്ടിൽ ഒരുകൈ നോക്കാനൊരുങ്ങി വൺപ്ലസ് appeared first on Kairali News | Kairali News Live.