സ്പാര്‍ക്കിലെ വിവരങ്ങള്‍ ചോർത്തി സന്ദേശം അയച്ചെന്ന ആരോപണത്തിൽ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി നൽകിയത്. മതിയായ തെളിവുകള്‍ ഇല്ലാതെയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.Also read: ‘വിദേശ കുത്തകകൾക്കായി കേന്ദ്രസർക്കാർ കാർഷിക മേഖലയെ തകർക്കുന്നു’; ഇ പി ജയരാജൻവിവരച്ചോര്‍ച്ചയ്ക്ക് സാങ്കേതിക തെളിവുകളോ രേഖകളുടെ പിന്‍ബലമോ ഇല്ല. ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സന്ദേശം ഭരണഘടനാപരമാണ്. ബജറ്റിലെ ഉറപ്പ് നടപ്പാക്കിയെന്ന വിവരം അറിയിക്കുക മാത്രമാണ് ചെയ്തത്. അയച്ച സന്ദേശങ്ങള്‍ക്ക് രാഷ്ട്രീയ സ്വഭാവമില്ലെന്നും സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി.രാഷ്ട്രീയ ഉദ്ദേശത്തോടെയെന്ന ആക്ഷേപം ഹര്‍ജിക്കാരുടെ അനുമാനം മാത്രമാണ്. ഹര്‍ജി നിലനില്‍ക്കില്ലെന്നും ഹൈക്കോടതിയില്‍ സര്‍ക്കാർ സത്യവാങ്മൂലം നൽകി.English summary : The government informed the High Court that the information was not leaked in the allegation that the message was sent after the information was leaked from Spark. The petition was filed on the assumption that the information might have been leaked.The post സ്പാര്ക്കിലെ വിവരങ്ങള് ചോര്ത്തിയെന്ന ആരോപണം; വിവരങ്ങള് ചോര്ന്നിട്ടില്ലെന്ന് ഹൈക്കോടതിയില് സര്ക്കാര് appeared first on Kairali News | Kairali News Live.