നന്ദി സഞ്ജു ! വൈറലായി സഞ്ജുവിന്റെ പ്രകടനം കണ്ട ഗൗതം ഗംഭീറിന്റെ പ്രതികരണം

Wait 5 sec.

സിംബാവെയെയ്ക്കെതിരെ ടീമിന് മികച്ച തുടക്കം നൽകിയ സഞ്ജുവിനെ അഭിനന്ദിക്കുന്ന പരിശീലകൻ ഗൗതം ഗംഭീറിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ചെപ്പോക്കിൽ ഇന്നലെ നടന്ന മത്സരത്തിൽ വെറും 15 പന്തിൽ രണ്ട് സിക്‌സറും ഒരു ഫോറും നേടിയ താരം 24 റൺസ് നേടിയാണ് മടങ്ങിയത്.സഞ്ജുവിന്റെ ഈ നിസ്വാർത്ഥമായ പ്രകടനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് പരിശീലകൻ ഗൗതം ഗംഭീർ താരത്തെ അഭിനന്ദിച്ചത്.തുടർച്ചയായി തകർന്നുകൊണ്ടിരുന്ന ടോപ് ഓർഡർ ഇന്നലെ തകർത്തടിച്ചതാണ് ആധിപത്യം സ്ഥാപിക്കാൻ ആതിഥേയരെ സഹായിച്ചത്. ഈ മാറ്റത്തിന് പിന്നിൽ ഉള്ള ചാലകശക്തി ഓപ്പണർ റോളിൽ ഇറങ്ങി തുടക്കം മുതൽ അക്രമിച്ച സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗാണ്. ടൂർണമെന്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഓപ്പണിങ് കൂട്ടുകെട്ടാണ് സഞ്ജു അഭിഷേകിനൊപ്പം പടുത്തുയർത്തിയത്. ഇതോടെ ആത്മവിശ്വാസം നേടിയ സഹതാരങ്ങൾ അടിച്ചു തകർക്കുകയായിരുന്നു.Also Read: തകർപ്പൻ ജയം! സിംബാബ്‌വെയെ 72 റൺസിന് തകർത്ത് ഇന്ത്യസിംബാവെയെ 72 റൺസിന് തകർത്തതോടെ ലോകകപ്പിൽ തകർപ്പൻ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ആദ്യ സൂപ്പർ എട്ടു പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് തോൽവിയേറ്റുവാങ്ങിയ ടീമിലിന്റെ സെമിപ്രതീകഷകൾ ഇതോടെ ശക്തമായി.ഇന്നലെ ഇന്ത്യയുടെ വിജയത്തിന് കാരണമായത് ബാറ്റർമാരുടെ വെടിക്കെട്ട് പ്രകടനമാണ്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അടിച്ചുകൂട്ടിയത് ടൂർണമെന്റിലെ തന്നെ ഏറ്റവും വലിയ സ്കോറായിരുന്നു.The post നന്ദി സഞ്ജു ! വൈറലായി സഞ്ജുവിന്റെ പ്രകടനം കണ്ട ഗൗതം ഗംഭീറിന്റെ പ്രതികരണം appeared first on Kairali News | Kairali News Live.