തുടരും ! സഞ്ജു സാംസൺ – അഭിഷേക് ശർമ്മ കൂട്ടുകെട്ടിനെ പറ്റി ദിനേശ് കാർത്തിക്

Wait 5 sec.

ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഓപ്പണർമാരായി തുടരണമെന്ന് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക് ആവശ്യപ്പെട്ടു.ഇരുവരും ഒത്തുചേരുമ്പോഴുള്ള ഇടത്–വലത് കോമ്പിനേഷൻ ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്നതായി കാർത്തിക് വിലയിരുത്തി.ചെന്നൈയിൽ സിംബാബ്‌വെയെതിരെ നടന്ന മത്സരത്തിൽ ഇന്ത്യ 256/4 എന്ന പശുക്കൂറ്റൻ സ്കോറുയർത്തി. ഈ വൻ സ്കോറിന് അടിത്തറയിട്ടത് അഭിഷേക് (55)–സഞ്ജു (24) കൂട്ടുകെട്ടാണ്. തുടക്കത്തിൽ തന്നെ ആക്രമണ ശൈലി സ്വീകരിച്ച് അവർ പവർപ്ലെയിൽ എതിരാളികളിൽ സമ്മർദ്ദം സൃഷ്ടിച്ചു.“ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചിരുന്നില്ല. സഞ്ജു ക്രീസിലുണ്ടായതുകൊണ്ട് സിംബാബ്‌വേ ഓഫ് സ്പിൻ പരീക്ഷിക്കാൻ മടിച്ചു. അതിൽ നിന്ന് തന്നെ മാച്ചപ്പ് ഇന്ത്യക്ക് അനുകൂലമാണെന്ന് മനസ്സിലാക്കാം,” കാർത്തിക് മാധ്യമങ്ങളോട് പറഞ്ഞു. “സഞ്ജു ഫോം പിടിച്ചാൽ ഇന്ത്യ സാധാരണയായി മത്സരത്തിൽ മുന്നേറാറുണ്ട്….അവൻ തിരിച്ചു വന്നാൽ ടീം ക്രൂയിസിംഗ് മോഡിലാകും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Also Read: നന്ദി സഞ്ജു ! വൈറലായി സഞ്ജുവിന്റെ പ്രകടനം കണ്ട ഗൗതം ഗംഭീറിന്റെ പ്രതികരണംസിംബാബ്‌വെയെ 72 റൺസിന് തകർത്ത ഇന്ത്യയ്ക്ക് ഇനി കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് വേദിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക മത്സരത്തിനിറങ്ങും. ഈ മത്സരത്തിലെ വിജയിയാണ് ഗ്രൂപ്പിൽ നിന്ന് സെമിഫൈനലിലേക്ക് കടക്കുക.The post തുടരും ! സഞ്ജു സാംസൺ – അഭിഷേക് ശർമ്മ കൂട്ടുകെട്ടിനെ പറ്റി ദിനേശ് കാർത്തിക് appeared first on Kairali News | Kairali News Live.