കോഴിക്കോട് കൊയിലാണ്ടിയിൽ പൊലീസുകാരനെ ആക്രമിച്ച രണ്ട് ആർ എസ് എസ് പ്രവർത്തകർ പിടിയിൽ. കൊയിലാണ്ടി പന്തലായനി സ്വദേശി അമൽ, വിയ്യൂർ സ്വദേശി അജയ് എന്നിവരെ കൊയിലാണ്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്.Also read: കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്ഊരള്ളൂർ ഇടവനക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഇന്നലെ രാത്രിയാണ് ഇരുവരും കൊയിലാണ്ടി സി ഐ, ഡ്രൈവർ എന്നിവരെ കയ്യേറ്റം ചെയ്തത്. പൊലീസിനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു.English summary : Two R S S activists who attacked a policeman in Koyilandy, Kozhikode have been arrested. Amal, a native of Koyilandy Pantalayani, and Ajay, a native of Viyyur, were arrested by the Koyilandy police.The post കോഴിക്കോട് പൊലീസുകാരനെ ആക്രമിച്ച രണ്ട് ആർ എസ് എസ് പ്രവർത്തകർ പിടിയിൽ appeared first on Kairali News | Kairali News Live.