പൊറോട്ട ഉണ്ടാക്കാൻ ഇനിയെന്തെളുപ്പം! കുറച്ചുസമയം ‌മതി, ഹെൽത്തിയായി ഉണ്ടാക്കാം

Wait 5 sec.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള പലഹാരമാണല്ലോ പൊറോട്ട. വീട്ടിൽ പൊറോട്ട ഉണ്ടാക്കാൻ പലർക്കും മടിയാണ്. വലിയ പാടാണ് ഇതുണ്ടാക്കാൻ എന്ന് കരുതുന്നതിനാലാണ് ഇത്. എന്നാൽ നല്ല എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാനുള്ള പൊറോട്ട റെസിപ്പി പറയാം.മൈദയും ഏറെ എണ്ണയും ചേർക്കുന്നതാണ് പലർക്കും പൊറോട്ടയോടുള്ള വിമുഖതയ്ക്ക് മറ്റൊരു കാരണം. ഏറ്റവും എളുപ്പത്തിൽ, ഹെൽത്തി ആയി അധികം എണ്ണ ചേർക്കാതെ പൊറോട്ട എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.ALSO READ: ഊണിന് എളുപ്പത്തിൽ ഒരു തക്കാളി കറി ഉണ്ടാക്കിയാലോ ?ആവശ്യമായ ചേരുവകൾഗോതമ്പു പൊടി – രണ്ടു കപ്പ്മൈദ – ഒരു കപ്പ്ഉപ്പ് – ആവശ്യത്തിന്നെയ്യ്/ എണ്ണ/ ബട്ടർ – ഒരു ടേബിൾ സ്പൂൺവെള്ളം / പാൽ – ഒന്നര കപ്പ്ഉരുക്കിയ ബട്ടർ/ നെയ്യ് – കാൽ കപ്പ്തയ്യാറാക്കുന്ന വിധംഗോതമ്പ് പൊടിയിലേക്ക് മൈദ, ഉപ്പ്, നെയ്യോ എണ്ണയോ ബട്ടറോ, വെള്ളമോ പാലോ മുകളിൽപ്പറഞ്ഞ അളവിൽ ചേർത്ത് കൈകൊണ്ട് നല്ല മയത്തിൽ കുഴച്ചെടുക്കുക. ഇതിന്റെ മുകളിൽ അല്പം എണ്ണ തടവി അടച്ച് അരമണിക്കൂർ മാറ്റിവയ്ക്കുക. (ഒരു മുട്ട കൂടി ചേർക്കുന്നത് രുചി കൂട്ടും.)തയാറാക്കിയ മാവിനെ ചെറിയ ഉരുളകളാക്കുക. ശേഷം ചപ്പാത്തി പോലെ പരത്തുക. ഒരു ചപ്പാത്തിയെടുത്ത് അതിന്റെ മുകളിൽ ഉരുക്കിയ ബട്ടർ തേക്കണം. മുകളിലായി അൽപം മൈദയോ, ഗോതമ്പുപൊടിയോ വിതറാം. ഇതിനു മുകളിലായി അടുത്ത ചപ്പാത്തി വയ്ക്കണം. ശേഷം വീണ്ടും ബട്ടർ പുരട്ടി പൊടി വിതറുക.ALSO READ: അരിപ്പൊടി കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം നല്ല ടേസ്റ്റി പലഹാരംഇതിനെ ഒന്ന് അമർത്തി, ഒരു വശത്തു നിന്നും നടു ഭാഗത്തേക്ക് വൃത്താകൃതിയിൽ ഒരു സെൻറീമീറ്റർ കനത്തിൽ മുറിക്കുക. പിന്നീട് ഒരു വശത്തു നിന്നും ചുരുട്ടി എടുക്കണം. ഇങ്ങനെ തയ്യാറാക്കിയ മാവിൽ നിന്ന് രണ്ടു പൊറോട്ടയാണ് ഉണ്ടാക്കാനാവുക. ചുരുട്ടിയെടുത്ത മാവ് 10 മിനിറ്റ് ഫ്രിജിൽ വയ്ക്കാൻ മറക്കരുത്. ഇതിലേക്ക് അല്പം പൊടി വിതറിയ ശേഷമാണ് പരത്തിയെടുക്കേണ്ടത്.പരത്തിയ ശേഷം ചൂടായ പാനിൽ തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കുക. ചൂടായി തുടങ്ങുമ്പോൾ തന്നെ പൊറോട്ട ലേയറുകൾ ആയി ഇളകി വരാൻ തുടങ്ങും. അൽപം ബട്ടർ കൂടി പുരട്ടിയാൽ രുചി ഇരട്ടിക്കും.The post പൊറോട്ട ഉണ്ടാക്കാൻ ഇനിയെന്തെളുപ്പം! കുറച്ചുസമയം ‌മതി, ഹെൽത്തിയായി ഉണ്ടാക്കാം appeared first on Kairali News | Kairali News Live.