യുഎഇയിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് സഹായവുമായി എംബസി

Wait 5 sec.

അബുദാബി |  യുഎഇയില്‍ വ്യോമപാത താല്‍ക്കാലികമായി അടച്ചതിനെത്തുടര്‍ന്ന് വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് സഹായവുമായി ഇന്ത്യന്‍ എംബസി രംഗത്തെത്തി. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനായി അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും യുഎഇ അധികൃതരുമായും വിവിധ വിമാനക്കമ്പനികളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണ്. യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കുമെന്ന് യുഎഇ സര്‍ക്കാരും വിമാനത്താവള അധികൃതരും അറിയിച്ചിട്ടുണ്ട്.സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാര്‍ ഔദ്യോഗിക അറിയിപ്പുകള്‍ക്കായി കാത്തിരിക്കണമെന്നും എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.