കുവൈത്ത് സംഘർഷത്തിൽ സ്‌കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക്, തറാവീഹ് നമസ്കാരം താൽക്കാലം നിര്‍ത്തിവെച്ചു

Wait 5 sec.

രാജ്യത്തെ ജനവാസ കേന്ദ്രങ്ങളിലും പുതിയ രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, കുവൈത്തിലെ സർക്കാർ-സ്വകാര്യ സ്കൂളുകളിൽ പഠനം നാളെ (ഞായറാഴ്ച) മുതൽ ഒരു പുതിയ അറിയിപ്പ് വരുന്നതുവരെ ഓൺലൈൻ ക്ലാസ്സുകളിലേക്ക് മാറ്റിവെച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.Also read : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസിഇതിനൊപ്പം, പ്രദേശത്തെ പുതിയ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പള്ളികളിൽ ഇഷാഹ് നമസ്കാരത്തിന് ശേഷം നടക്കുന്ന തറാവീഹ് നമസ്കാരം താൽക്കാലം നിർത്തിവെക്കുമെന്ന് ഔകാഫ് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ. സുലൈമാൻ സാലിഹ് അൽ സുവൈൽ ആണ് ഈ തീരുമാനം അറിയിച്ചത്. മേഖലയിലെ കുട്ടികളും ആരാധകരും സുരക്ഷിതരാക്കലും രാഷ്ട്രീയ സംഘർഷം മുൻനിർത്തലും ലക്ഷ്യമാക്കിയാണ് ഈ നടപടി. The post കുവൈത്ത് സംഘർഷത്തിൽ സ്‌കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക്, തറാവീഹ് നമസ്കാരം താൽക്കാലം നിര്‍ത്തിവെച്ചു appeared first on Kairali News | Kairali News Live.