ഗൾഫിൽ യുദ്ധഭീതി ; വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, പ്രവാസികൾ കടുത്ത ആശങ്കയിൽ

Wait 5 sec.

ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സൈനിക നീക്കത്തെത്തുടർന്ന് ഗൾഫ് മേഖല യുദ്ധഭീതിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ഇറാൻ്റെ തിരിച്ചടി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായതോടെ ലക്ഷക്കണക്കിന് മലയാളി പ്രവാസികളാണ് കടുത്ത ആശങ്കയിലും ഭീതിയിലുമായത്. യുഎഇയിലെ അബുദാബിയിലുണ്ടായ മിസൈൽ ആക്രമണവും ഒരാളുടെ മരണവും ഗൾഫിലെ മറ്റ് രാജ്യങ്ങളിലുള്ള മലയാളികൾക്കിടയിലും വലിയ നടുക്കമുണ്ടാക്കിയിട്ടുണ്ട്.മിഡിൽ ഈസ്റ്റിലെ നിലവിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വിവിധ രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചതോടെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ പൂർണ്ണമായും താറുമാറായി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇറാൻ, ഇറാഖ്, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചതോടെ ഗൾഫ് മേഖലയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) നിന്നുള്ള സർവീസുകൾ ഇതിനോടകം തന്നെ തടസ്സപ്പെട്ടു കഴിഞ്ഞു. കണ്ണൂർ എയർപോർട്ടിൽ നിന്ന് ദോഹയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യയുടെ ദുബായ്, ദോഹ സർവീസുകളും ഔദ്യോഗികമായി റദ്ദാക്കി. എയർ അറേബ്യയുടെ അബുദാബി വിമാനവും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.ഷാർജയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ബോർഡിംഗ് തടസ്സപ്പെടുകയും മസ്‌കറ്റിൽ നിന്നുള്ള ഒമാൻ എയർ വിമാനം വഴിതിരിച്ചുവിടുകയും ചെയ്തു. കൊച്ചിയിൽ നിന്നുള്ള എത്തിഹാദ് വിമാനം പുറപ്പെടുന്നത് താൽക്കാലികമായി നിർത്തിവെച്ചപ്പോൾ ദുബായിൽ നിന്നുള്ള ഇൻഡിഗോ വിമാനം റദ്ദാക്കി. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അടുത്ത 24 മണിക്കൂറിലേക്കുള്ള തങ്ങളുടെ എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.The post ഗൾഫിൽ യുദ്ധഭീതി ; വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, പ്രവാസികൾ കടുത്ത ആശങ്കയിൽ appeared first on ഇവാർത്ത | Evartha.