ടെഹ്റാൻ | ഇറാന്റെ ആണവ കേന്ദ്രങ്ങളും തന്ത്രപ്രധാന സൈനിക മേഖലകളും ലക്ഷ്യമിട്ട് ഇസ്റാഈലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ നടുങ്ങിയിരിക്കുകയാണ് മിഡിൽ ഈസ്റ്റ്. ഇസ്റാഈലിന്റെ ‘ഓപ്പറേഷൻ റോറിങ് ലയൺ’, അമേരിക്കയുടെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്നീ സൈനിക നീക്കങ്ങളിലൂടെ ടെഹ്‌റാൻ, ഇസ്ഫഹാൻ, ഷിറാസ് എന്നിവിടങ്ങളിലെ സൈനിക താവളങ്ങളാണ് തകർത്തത്. അത്യാധുനിക ആയുധശേഖരമാണ് ഈ നീക്കത്തിനായി ഇരു രാജ്യങ്ങളും ഉപയോഗിച്ചത്. അവ ഏതൊക്കെയന്ന് നോക്കാം.ഇസ്റാഈൽ – യുഎസ് സഖ്യം ഉപയോഗിച്ച ആയുധങ്ങൾടോമാഹോക്ക് ക്രൂയിസ് മിസൈലുകൾഅമേരിക്കൻ നാവികസേനയുടെ പ്രധാന ആയുധമായ ടോമാഹോക്ക്, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ദീർഘദൂര മിസൈലാണ്. റഡാറുകളുടെ കണ്ണ് വെട്ടിച്ച് സമുദ്രനിരപ്പിൽ നിന്ന് വെറും 30 മുതൽ 50 മീറ്റർ വരെ താഴ്ന്ന ഉയരത്തിൽ പറക്കാൻ ഇവയ്ക്ക് സാധിക്കും. 1,600 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളെപ്പോലും അതീവ കൃത്യതയോടെ തകർക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്.എഫ്-35ഐ അദീർ സ്റ്റെൽത്ത് ഫൈറ്ററുകൾഇസ്റാഈൽ വ്യോമസേനയുടെ കരുത്തായ ഈ യുദ്ധവിമാനങ്ങൾ ശത്രുവിന്റെ റഡാർ സംവിധാനങ്ങൾക്ക് കണ്ടെത്താൻ കഴിയാത്ത ‘സ്റ്റെൽത്ത്’ സാങ്കേതികവിദ്യയുള്ളവയാണ്. അത്യാധുനിക സെൻസറുകളും ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങളും ഉപയോഗിച്ച് ഇറാനിയൻ വ്യോമപരിധിയിൽ അതിക്രമിച്ച് കയറി രഹസ്യവിവരങ്ങൾ ശേഖരിക്കാനും കൃത്യമായ ആക്രമണം നടത്താനും ഇവ സഹായിക്കുന്നു.എഫ്-15ഐ റാം സ്ട്രൈക്ക് ഫൈറ്ററുകൾഎഫ്-15ഐ റാം സ്ട്രൈക്ക് ഫൈറ്ററുകൾദീർഘദൂര ആക്രമണങ്ങൾക്കായി ഇസ്റാഈൽ പ്രത്യേകമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനങ്ങളാണിവ. അതിർത്തി കടന്ന് വളരെ അകലെയുള്ള ശത്രുതാവളങ്ങളിൽ വൻതോതിലുള്ള ബോംബുകളും മിസൈലുകളും വർഷിക്കാൻ ഈ വിമാനങ്ങൾക്ക് സാധിക്കും.ഡെലില, റാംപേജ് ക്രൂയിസ് മിസൈലുകൾശത്രുവിന്റെ വ്യോമ പ്രതിരോധ പരിധിക്ക് പുറത്തുനിന്ന് തൊടുത്തുവിടാവുന്ന മിസൈലുകളാണിവ. ഇതിൽ ഡെലില മിസൈലിന് ആകാശത്ത് വട്ടമിട്ട് പറന്ന് (Loitering) ലക്ഷ്യസ്ഥാനം ഉറപ്പുവരുത്തിയ ശേഷം ആക്രമിക്കാനുള്ള പ്രത്യേക ശേഷിയുണ്ട്. റാംപേജ് അതിവേഗത്തിൽ ലക്ഷ്യത്തിലെത്തുന്ന മിസൈലാണ്.ജി ബി യു-28 ബങ്കർ ബസ്റ്റർ ബോംബുകൾഭൂമിക്കടിയിൽ ആഴത്തിൽ നിർമ്മിച്ച കമാൻഡ് സെന്ററുകൾ, ബങ്കറുകൾ, ആണവ കേന്ദ്രങ്ങൾ എന്നിവ തകർക്കാൻ രൂപകൽപ്പന ചെയ്ത 2,268 കിലോ ഭാരമുള്ള ലേസർ ഗൈഡഡ് ബോംബുകളാണിവ. കോൺക്രീറ്റ് പാളികളെ തുളച്ചുകയറി ഉള്ളിൽ സ്ഫോടനം നടത്താൻ ഇവയ്ക്ക് ശേഷിയുണ്ട്.സ്പൈസ് പ്രിസിഷൻ ഗൈഡഡ് ബോംബുകൾസാധാരണ ബോംബുകളെ കൃത്യതയുള്ള ആയുധങ്ങളാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണിത്. ജി പി എസ് സംവിധാനങ്ങൾ ജാം ചെയ്യപ്പെട്ട സാഹചര്യത്തിലും ലക്ഷ്യസ്ഥാനത്തിന്റെ ചിത്രം ഉപയോഗിച്ച് കൃത്യമായി ആക്രമണം നടത്താൻ ഇവയ്ക്ക് സാധിക്കും.ഹെറോൺ, ഈറ്റാൻ ഡ്രോണുകൾഇസ്റാഈൽ വികസിപ്പിച്ചെടുത്ത ഈ ഡ്രോണുകൾക്ക് ആകാശത്ത് ദീർഘനേരം പറന്നുനടന്ന് നിരീക്ഷണം നടത്താനും ഒരേസമയം ആക്രമണം നടത്താനും സാധിക്കും.ഇറാന്റെ പ്രതിരോധ ആയുധങ്ങൾഷഹാബ്-3 ബാലിസ്റ്റിക് മിസൈലുകൾഷഹാബ്-3 ബാലിസ്റ്റിക് മിസൈലുകൾഇസ്റാഈലിലെ ഏത് ഭാഗത്തും ആക്രമണം നടത്താൻ ശേഷിയുള്ള ഇറാന്റെ പ്രധാന ദീർഘദൂര മിസൈലാണിത്. ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന ഈ മിസൈലുകൾ റോഡ് മാർഗ്ഗം എവിടേക്കും കൊണ്ടുപോകാൻ സാധിക്കും.ഇമാദ് പ്രിസിഷൻ ഗൈഡഡ് മിസൈലുകൾഇറാന്റെ ആദ്യത്തെ കൃത്യതയാർന്ന ബാലിസ്റ്റിക് മിസൈലാണിത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് തൊട്ടുമുമ്പ് പാത ക്രമീകരിക്കാൻ സാധിക്കുന്നതിനാൽ പഴയ മിസൈലുകളെ അപേക്ഷിച്ച് ഇവയ്ക്ക് കൃത്യത കൂടുതലാണ്.ഖദ്ര് മിസൈലുകൾഷഹാബ്-3 മിസൈലിന്റെ പരിഷ്കരിച്ച രൂപമാണിത്. കൂടുതൽ ദൂരപരിധിയും കൃത്യതയുമുള്ള ഇവ ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിക്കാൻ ശേഷിയുള്ളവയാണ്.SummaryThe joint military operation by the US and Israel against Iran utilized a sophisticated arsenal, including American Tomahawk cruise missiles and Israeli F-35I stealth fighters. Key tactical weapons like GBU-28 bunker busters and SPICE precision bombs were used to target fortified Iranian nuclear and military sites, while Iran retaliated using its Shahab-3 and Emad ballistic missile systems. This technological escalation marks a significant phase in the regional conflict, showcasing high-precision long-range capabilities from both sides.