സഭാ ഐക്യത്തിന് കൈകോർത്തു ക്രൈസ്തവ നേതാക്കൾ; സംയുക്ത യോഗത്തിൽ പങ്കെടുത്ത് പ്രമുഖർ

Wait 5 sec.

വിവിധ ക്രൈസ്തവ സഭകളുടെ സംയുക്ത യോഗം സംഘടിപ്പിച്ച് സഭാ നേതാക്കൾ ഒരുമിച്ചു. യോഗത്തിൽ കർദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ വിവിധ സഭകളെ പ്രതിനിധീകരിച്ച് പ്രമുഖ മതനേതാക്കൾ പങ്കെടുത്തു.ലത്തീൻ സഭ വികാരി ജനറൽ ഫാദർ യൂജീൻ പെരേര, സീറോ മലമ്പാർ സഭയെ പ്രതിനിധീകരിച്ച് ഫാദർ ജോൺ തെക്കേക്കര, ഗബ്രിയേൽ മാർ ഗിഗോറിയോസ് മെത്രാപോലീത്ത, ആർച്ച് ബിഷപ്പ് മാർ സേവറിയോസ് കുര്യാക്കോസ്, ബിഷപ്പ് സിറിൽ മാർ ബേസേലിയോസ് മെത്രാപോലീത്ത, മാർ ഓഗിൻ കുര്യക്കോസ് മെത്രാപോലീത്ത, ബിഷപ്പ് മാത്യു മാർ സിൽവാനിയോസ് (ബിലീവേഴ്സ് ചർച്ച്) എന്നിവർ യോഗത്തിൽ പങ്കെടുത്തു. സി.എസ്.ഐയെ പ്രതിനിധീകരിച്ച് റവ. Dr ജെ ജയരാജ്, കെ.സി.ബി.സി.യെ പ്രതിനിധീകരിച്ച് ഫാദർ തോമസ് തറയിൽ, കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാദർ ജിജു ജോർജ്ജ് അറക്കത്തറ, സീറോ മലമ്പാർ ചർച്ച് ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ യൂക്കാലിൽ, ഫാദർ ജെയിംസ് കൊക്കവയലിൽ എന്നിവർ സന്നിഹിതരായിരുന്നു.Also read : സഖാവ് ജോർജ് കെ ആന്റണി അന്തരിച്ചു അനുശോചിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ സാൽവേഷൻ ആർമിയെ പ്രതിനിധീകരിച്ച് ലെഫ്. കേണൽ ജേക്കബ് ജെ ജോസഫ്, ലൂഥറൻ ചർച്ചിനെ പ്രതിനിധീകരിച്ച് റവ. Dr. എം മോഹൻ മാനുവൽ, ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് റവ. ഹെൻട്രി ഡി ഡേവിഡ് കാട്ടക്കട, UACC-നെ പ്രതിനിധീകരിച്ച് Dr. PH രാജു, LPC-യെ പ്രതിനിധീകരിച്ച് പാസ്റ്റർ ഡാനിയേൽ, KLCA-യെ പ്രതിനിധീകരിച്ച് അഡ്വ. ഷെറി ജെ തോമസ് എന്നിവർ പങ്കെടുത്തു.കൂടാതെ ECI-യെ പ്രതിനിധീകരിച്ച് റവ. സുന്ദർ സിംഗ്, KRLCC-യെ പ്രതിനിധീകരിച്ച് ജോസഫ് ജൂഡ്, യഹോവ പെന്തകോസ്റ്റൽ ചർച്ചിനെ പ്രതിനിധീകരിച്ച് ഡോ. എ എ ഷാജി എന്നിവരും പങ്കാളികളായി. വിവിധ ക്രൈസ്തവ സഭകളുടെ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന യോഗം ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് വഴിയൊരുക്കി.The post സഭാ ഐക്യത്തിന് കൈകോർത്തു ക്രൈസ്തവ നേതാക്കൾ; സംയുക്ത യോഗത്തിൽ പങ്കെടുത്ത് പ്രമുഖർ appeared first on Kairali News | Kairali News Live.