ഇറാൻ ഇസ്രായേൽ ആക്രമണം; ആശങ്ക രേഖപ്പെടുത്തി വിദേശകാര്യ മന്ത്രാലയം

Wait 5 sec.

ഇറാനിലെ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് മേഖലയിൽ കടുത്ത സംഘർഷാവസ്ഥ തുടരുകയാണ്. സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ഇരു കൂട്ടരും പരമാവധി സംയമനം പാലിക്കണമെന്നും രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കണമെന്നും പ്രശ്നങ്ങൾ നയതന്ത്ര തലത്തിൽ തന്നെ പരിഹരിക്കണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ആശയവിനിമയം നടത്തുകയാണെന്നും അവർക്കായി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. Also read : 30 നില കെട്ടിടത്തേക്കാൾ ഉയരം; ഫുട്ബോൾ മൈതാനത്തിന്റെ വിസ്തൃതി; ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാറ്റാടി യന്ത്രം നിർമ്മിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്അതേ സമയം ദുബായ്ക്ക് മേലെയും ഇറാന്റെ ആക്രമണ ശ്രമം നടന്നതായും ആകാശത്ത് വെച്ച് മിസൈലുകൾ തകർത്തതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നു.The post ഇറാൻ ഇസ്രായേൽ ആക്രമണം; ആശങ്ക രേഖപ്പെടുത്തി വിദേശകാര്യ മന്ത്രാലയം appeared first on Kairali News | Kairali News Live.