കുവൈത്ത് സിറ്റിയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 ലക്ഷ്യംവച്ച് ഡ്രോൺ ആക്രമണം നടന്നതായി കുവൈത്തിന്റെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ-രാജ്ഹി സ്ഥിരീകരിച്ചു. ആക്രമണത്തിൽ നിരവധി ജീവനക്കാർക്ക് ചെറിയ പരുക്കുകൾ പറ്റി, എന്നാൽ പരുക്കുകൾ ഗുരുതരമല്ല. ടെർമിനൽ 1-ൽ നാമമാത്രമായ നാശനഷ്ടങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തെ തുടർന്ന് അടിയന്തര സുരക്ഷാ നടപടികൾ ഉടൻ നടപ്പിലാക്കിയതായും, നാശനഷ്ടപ്പെട്ട സ്ഥലങ്ങളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.Also read : ഗാസയ്ക്ക് പിന്നാലെ ഇറാനിലും ഇസ്രയേലിന്റെ കൂട്ടക്കുരുതി: മിനാബിലെ സ്കൂളിൽ 50 കുരുന്നുകൾക്ക് ദാരുണാന്ത്യംഇത്തരമൊരു സാഹചര്യത്തിൽ കുവൈയിലെ ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കുവൈത്ത് സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകളും വിശ്വാസയോഗ്യമായ വാർത്തകളും ശ്രദ്ധാപൂർവം പിന്തുടരണമെന്ന് എംബസി അഭ്യർത്ഥിച്ചു. എംബസി പ്രവർത്തനങ്ങൾ പതിവുപോലെ തുടരുന്നതായും, അനാവശ്യ ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വഴങ്ങാതിരിക്കുക, സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കുക എന്നും നിർദേശിച്ചു. സംശയങ്ങൾക്കും അടിയന്തര ആവശ്യങ്ങൾക്കും mailto:community.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിലോ +965 65501946 എന്ന ഹെൽപ്ലൈൻ നമ്പറിലോ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു.The post കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി appeared first on Kairali News | Kairali News Live.