ജെറുസലേം | ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മൃതദേഹം കണ്ടെടുത്തതായി ഇസ്റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖാംനഈയുടെ മൃതദേഹത്തിന്റെ ചിത്രം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്റാഈൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും കൈമാറിയതായി ഇസ്റാഈലിലെ പ്രമുഖ ടെലിവിഷൻ നെറ്റ്‌വർക്കുകളായ ചാനൽ 12, കാൻ (Kan) എന്നിവ വെളിപ്പെടുത്തി.ടെഹ്‌റാനിലെ അതീവ സുരക്ഷാ സമുച്ചയത്തിന് നേരെ നടന്ന വ്യോമാക്രമണത്തിന് ശേഷം തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഖാംനഈയുടെ മൃതദേഹം കണ്ടെടുത്തതെന്ന് പൊതുപ്രക്ഷേപണ സ്ഥാപനമായ കാൻ റിപ്പോർട്ട് ചെയ്തു. ഖാംനഈ കൊല്ലപ്പെട്ട വിവരം മുതിർന്ന ഇസ്റാഈൽ ഉദ്യോഗസ്ഥരെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.ഖാംനഈ കൊല്ലപ്പെട്ട വിവരം ഡൊണാൾഡ് ട്രംപ് നേരത്തെ ട്രൂത്ത് സോഷ്യലിലൂടെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇറാന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഖാംനഈക്ക് പുറമെ ഇറാന്റെ പ്രതിരോധ മന്ത്രിയും ഐ ആർ ജി സി തലവനും ഉൾപ്പെടെയുള്ള ഉന്നത സൈനിക നേതൃത്വം ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അതിനിടെ, ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടുവെന്ന വാർത്തകൾക്ക് പിന്നാലെ ഇറാന്റെ വിവിധ നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി ആഹ്ലാദപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ടെഹ്‌റാനിലും കാരജിലും ജനങ്ങൾ ആഹ്ലാദിക്കുന്നതിന്റെ ദൃശ്യങ്ങൾ ബി ബി സി വെരിഫൈ (BBC Verify) സ്ഥിരീകരിച്ചു.കാരജ് നഗരത്തിന് സമീപമുള്ള ജനവാസ മേഖലയിൽ ഒരു സംഘം ആളുകൾ തെരുവിലിറങ്ങി നൃത്തം ചെയ്യുന്നതും ആഹ്ലാദാരവം മുഴക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിന് പുറമെ റോഡിലൂടെ പോകുന്ന വാഹനങ്ങൾ ഹോൺ മുഴക്കി സന്തോഷം പങ്കുവെക്കുന്നതും വീഡിയോയിലുണ്ട്. പടിഞ്ഞാറൻ ടെഹ്‌റാനിലെ എക്ബതാൻ ജില്ലയിലെ അപ്പാർട്ട്മെന്റുകളിൽ നിന്ന് ആളുകൾ ജനലിലൂടെ കൈയടിച്ചും ആർപ്പുവിളിച്ചും സന്തോഷം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ഈ ദൃശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചവയല്ലെന്നും മുൻപ് എവിടെയും പ്രചരിച്ചിട്ടില്ലാത്ത പുതിയ ദൃശ്യങ്ങളാണെന്നും ബി ബി സി സ്ഥിരീകരിച്ചു. ഖാംനഈ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ ഇറാന്റെ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജനങ്ങൾക്കിടയിൽ ഇത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.SummaryIsraeli television networks Channel 12 and Kan have reported that a photograph confirming the death of Iran’s Supreme Leader Ayatollah Ali Khamenei was presented to US President Donald Trump and Israeli Prime Minister Benjamin Netanyahu. Reports indicate that Khamenei’s body was recovered from the rubble of his targeted compound in Tehran after senior officials were briefed on his elimination. While international leaders have acknowledged the event, Tehran has yet to provide an official confirmation regarding the status of the Supreme Leader.