ലോകം കണ്ട ഏറ്റവും വലിയ അതിജീവന മാതൃകയാണ് മുണ്ടക്കൈ ചൂരൽമലയെന്നത്. ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ടവരെ ചേർത്ത് നിർത്തിയ ഇടതുപക്ഷ സർക്കാരിന്റെ ചിറകേറി പുതിയ സ്വപ്നങ്ങളാണ് വയനാട്ടിലുണ്ടായാത്. ആദ്യ ഘട്ടമെന്ന നിലയിൽ വയനാട് ടൗൺഷിപ്പിൽ നിർമിച്ച 178 വീടുകളുടെ താക്കോൽദാനം ഇന്ന് മുഖ്യമന്ത്ര പിണറായി വിജയൻ അതിജാവിതർക്ക് നൽകും. സർക്കാരിൻ്റെ നിശ്ചയദാർഢ്ത്തിൻ്റെ നേർസാക്ഷ്യം കൂടിയാണ് വയനാട് മുണ്ടക്കൈ ചൂരൽമല. അത്യാധുനിതക സൗകര്യങ്ങളോട് കൂടി ഒരുക്കിയ ടൗൺഷിപ്പ് കാണാൻ കേരളത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് എൽസ്റ്റൺ എസറ്റേറ്റിലേക്ക് എത്തുന്നത്. ഇന്നലെ രാത്രി മുതൽ തന്നെ നിരവധി പേരാണ് ചുരം കയറി വയവനാട്ടിലെത്തിയത്. ചടങ്ങിൽ പങ്കാളികളാകാൻ മുഴുവൻ ജനങ്ങളേയും മുഖ്യമന്ത്രി വയനാട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇന്ന് പകൽ 11 മണിക്കാണ് മുഖ്യമന്ത്രി താക്കോലുകൾ കൈമാറുക.Also read: ഇനി ഭയമില്ലാതെ ഉറങ്ങാം; ടൗൺഷിപ്പിൽ കെട്ടിപ്പടുത്തത് ഭൂകമ്പത്തെയും പ്രകൃതിക്ഷോഭങ്ങളെയും പ്രതിരോധിക്കുന്ന സുരക്ഷിത കൂടാരങ്ങൾപുതിയ ടൗൺഷിപ്പിലെ ഓരോ വീടും അതിശക്തമായ ആർ.സി.സി. ഫ്രെയിംഡ് ഘടനയിലാണ് നിർമ്മിക്കുന്നത്. ഭൂകമ്പത്തെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള ഷിയർ ഭിത്തികൾ (Shear walls), പ്ലിംത്ത് ബീം, റൂഫ് ബീം എന്നിവ വീടുകൾക്ക് അചഞ്ചലമായ കരുത്ത് നൽകുന്നു. സോളിഡ് ബ്ലോക്ക് ഉപയോഗിച്ചുള്ള ഭിത്തികളും സിമന്റ് പ്ലാസ്റ്ററിംഗും ഈ നിർമ്മിതികളുടെ ദൃഢത ഉറപ്പാക്കുന്നു.The post വയനാട് ടൗൺഷിപ്പ്: ഇടതുപക്ഷ സർക്കാരിൻ്റെ തണലിൽ തീർത്ത പുതിയ നാടിൻ്റെ താക്കോൽ ഇന്ന് നൽകും appeared first on Kairali News | Kairali News Live.