ശനിയാഴ്ച രാത്രി നടന്ന വ്യോമാക്രമാണത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ ഉദ്യോഗസ്ഥരും അവകാശപ്പെട്ടു. എന്നാൽ ഇറാൻ ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നൽകിയിട്ടില്ലെന്ന് മാത്രമല്ല ഖമനേയി സുരക്ഷിതനാണെന്ന് പറയുകയും ചെയ്തു. ഇസ്രയേലുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ അത്യാധുനിക ട്രാക്കിങ് സംവിധാനങ്ങളിലൂടെ ഖമനേയിയെ വധിച്ചെന്നാണ് ട്രംപ് കുറിച്ചിരിക്കുന്നത്. ഖമേനിയയുടെ ഔദ്യോഗിക വസതിലേക്ക് വ്യോമാക്രമണം നടത്തുകയും വസതി തകർക്കുകയും ചെയ്തിരുന്നു. എലമെന്ററി സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 85 കുട്ടികളടക്കം 201 പേർ കൊല്ലപ്പെടുകയും 747 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ്ന്റെ പരമോന്നത നേതാവ് ഖമേനിയയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടുവെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. Also read: ഗാസയ്ക്ക് പിന്നാലെ ഇറാനിലും ഇസ്രയേലിന്റെ കൂട്ടക്കുരുതി: മിനാബിലെ സ്കൂളിൽ 50 കുരുന്നുകൾക്ക് ദാരുണാന്ത്യംപ്രകോപനങ്ങളില്ലാതെ അമേരിക്കയുമായി ചേർന്ന് ഇറാനെ തകർക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഹീനമായ ഈ പ്രവർത്തികൾ നിർത്തണമെന്നും അഭിപ്രായങ്ങളുണ്ട്. എന്നാൽ അമേരിക്കയ്ക്ക് വഴങ്ങിക്കൊടുക്കില്ലെന്നും കീഴടങ്ങില്ലെന്നും അറിയിച്ച ഇറാൻ തിരിച്ചടികളും ശക്തമാക്കിയിട്ടുണ്ട്. എന്നാൽ മേഖലയിൽ പ്രതിസവന്ധി രൂക്ഷമായതോടെ മലയാളികൾ ഉൾപ്പെടെയുള്ളവർ വലിയ ആശങ്കയിലാണ് മുന്നോ‍ട്ട് പോകുന്നത്.The post ഇറാൻ പരമോന്നത നേതാവ് ഖമനേയി കൊല്ലപ്പെട്ടതായി ട്രംപ്; സ്ഥിരീകരിക്കാതെ ഇറാൻ appeared first on Kairali News | Kairali News Live.