ആകാശത്ത് വിസ്മയമൊരുക്കി ആറ് ഗ്രഹങ്ങൾ ഒന്നിക്കുന്നു; ഇന്ന് അപൂർവ്വ ‘പ്ലാനറ്ററി പരേഡ്’

Wait 5 sec.

കോഴിക്കോട് | ആകാശപ്രേമികൾക്ക് ഇന്ന് വിരുന്നൊരുക്കി ആറ് ഗ്രഹങ്ങൾ ഒരേസമയം മാനത്ത് തെളിയുന്നു. ബുധൻ, ശുക്രൻ, നെപ്റ്റ്യൂൺ, ശനി, യുറാനസ്, വ്യാഴം എന്നീ ഗ്രഹങ്ങളാണ് ഇന്ന് സൂര്യാസ്തമയത്തിന് ശേഷം ആകാശത്ത് അണിനിരക്കുന്നത്. ‘പ്ലാനറ്ററി പരേഡ്’ എന്ന് ശാസ്ത്രലോകം വിളിക്കുന്ന ഈ അപൂർവ്വ പ്രതിഭാസം ഫെബ്രുവരി 28 ശനിയാഴ്ച വൈകുന്നേരം ദൃശ്യമാകുമെന്ന് നാസ അറിയിച്ചു.ഗ്രഹങ്ങളുടെ ഭ്രമണപഥത്തിലെ പ്രത്യേക ക്രമീകരണം മൂലമാണ് ഇവ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഒരേ വരിയിൽ നിൽക്കുന്നതായി അനുഭവപ്പെടുന്നത്. ഇതിൽ നാല് ഗ്രഹങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. എന്നാൽ യുറാനസ്, നെപ്റ്റ്യൂൺ എന്നിവയെ കാണാൻ ബൈനോക്കുലറോ ടെലിസ്കോപ്പോ ആവശ്യമാണ്. ബുധൻ, ശുക്രൻ, ശനി, നെപ്റ്റ്യൂൺ എന്നിവ പടിഞ്ഞാറൻ ചക്രവാളത്തിന് താഴെയായാണ് കാണപ്പെടുക. ചക്രവാളം വ്യക്തമായി കാണാവുന്ന ഉയർന്ന സ്ഥലങ്ങളിൽ നിന്ന് നോക്കിയാൽ ഇവയെ വേഗത്തിൽ തിരിച്ചറിയാം.വ്യാഴം മിഥുനം രാശിയിൽ വളരെ തിളക്കത്തോടെ ദൃശ്യമാകും എന്നതിനാൽ നഗരങ്ങളിൽ ഉള്ളവർക്കും ഇത് എളുപ്പത്തിൽ കാണാൻ സാധിക്കും. യുറാനസ് ഇടവം രാശിയിലാണ് ദൃശ്യമാകുക. സൂര്യാസ്തമയത്തിന് ശേഷം ഏകദേശം അരമണിക്കൂർ കഴിയുന്നതോടെ ഈ കാഴ്ചകൾ ആസ്വദിച്ചു തുടങ്ങാം. ആകാശത്ത് ഗ്രഹങ്ങൾ അണിനിരക്കുന്ന ഈ അത്ഭുത പ്രതിഭാസം കാണാൻ തെളിഞ്ഞ കാലാവസ്ഥയും തടസ്സങ്ങളില്ലാത്ത പടിഞ്ഞാറൻ ചക്രവാളവുമാണ് അനുയോജ്യം. SummaryA rare “planetary parade” featuring six planets—Mercury, Venus, Neptune, Saturn, Uranus, and Jupiter—will be visible in the sky on the evening of February 28, 2026. While four planets can be seen with the naked eye shortly after sunset, binoculars or telescopes are needed to spot Uranus and Neptune. This celestial alignment offers a unique opportunity for skywatchers to witness multiple planets shining simultaneously.