ഇഡലിക്കും ദോശയ്ക്കും ഒപ്പം കഴിക്കാൻ രുചികരമായ വറുത്തരച്ച ചുമന്ന ചമ്മന്തി റെസിപ്പി ഇതാ..!

Wait 5 sec.

ഇഡലിക്കും ദോശയ്ക്കും ഒപ്പം എന്നും തേങ്ങാ അരച്ച ചമ്മന്തി കഴിച്ച് മടുത്തെങ്കിൽ, ഇതാ ഒരു കിടിലൻ വറുത്തരച്ച ചമ്മന്തി. വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാൻ. രുചികരവുമാണ്. ഒരാഴ്ച്ചവരെ ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാൻ കഴിയുന്ന ചമ്മന്തി കൂടെയാണ് ഇത്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.ആവശ്യ സാധനങ്ങൾ:ചെറിയ ഉള്ളി – 15-20 എണ്ണംചുവന്ന മുളക് – 12 – 14 എണ്ണംവെളിച്ചെണ്ണ – 1 1/2 ടേബിൾ സ്പൂൺകറിവേപ്പില – ആവശ്യത്തിന്ഉപ്പ് – 1 ടീസ്പൂൺAlso read: ഊണിന് എളുപ്പത്തിൽ ഒരു തക്കാളി കറി ഉണ്ടാക്കിയാലോ ?ഉണ്ടാക്കുന്ന വിധം:ചെറിയ ഉള്ളിയും ചുവന്ന മുളകും വെളിച്ചെണ്ണയിൽ നന്നായി വഴറ്റിയെടുക്കുക. പച്ച മണം മാറി ഉള്ളിയുടെ നിറം ബ്രൗൺ നിറമാകുന്നതു വരെ വഴറ്റാൻ ശ്രദ്ധിക്കണം. നന്നായി വഴറ്റിയ ശേഷം അതിലേക്ക് ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ഈ കൂട്ട് തണുത്ത ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ ചമ്മന്തി 5-6 ദിവസം കേടുവരാതെ ഫ്രിജിൽ സൂക്ഷിച്ച് ഉപയോഗിക്കാവുന്നത്.The post ഇഡലിക്കും ദോശയ്ക്കും ഒപ്പം കഴിക്കാൻ രുചികരമായ വറുത്തരച്ച ചുമന്ന ചമ്മന്തി റെസിപ്പി ഇതാ..! appeared first on Kairali News | Kairali News Live.