ഖാംനഈയെ കുടുക്കാൻ സി ഐ എയും മൊസാദും ഒരുക്കിയത് വൻ രഹസ്യ കെണി; ‘ഓപ്പറേഷൻ റോറിംഗ് ലയൺ’ പിറന്നത് ഇങ്ങനെ

Wait 5 sec.

ടെഹ്‌റാൻ | ഇറാന്റെ പരമോന്നത നേതാവും പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടുമായിരുന്ന ആയത്തുല്ല അലി ഖാംനഈയെ വധിക്കാൻ അമേരിക്കൻ ചാരസംഘടനയായ സി ഐ എയും ഇസ്റാഈലിന്റെ മൊസാദും മാസങ്ങളോളം നീണ്ട അതീവ രഹസ്യ നീക്കങ്ങളാണ് നടത്തിയത്. ഖാംനഈയുടെ ദൈനംദിന ശീലങ്ങൾ, അദ്ദേഹം താമസിക്കുന്ന ഇടങ്ങൾ, കൂടിക്കാഴ്ചകൾ, ആശയവിനിമയ രീതികൾ എന്നിവയെല്ലാം നിഴൽ പോലെ പിന്തുടർന്നാണ് ഒടുവിൽ ശനിയാഴ്ച പകൽ വെളിച്ചത്തിൽ ‘ഓപ്പറേഷൻ റോറിംഗ് ലയൺ’ (Operation Roaring Lion) നടപ്പിലാക്കിയത്.പകൽ വെളിച്ചത്തിൽ തകർന്ന സുരക്ഷാ കവചംഅതീവ ജാഗ്രത പുലർത്തുന്ന ഖാംനഈ രാത്രി കാലങ്ങളേക്കാൾ പകൽ സമയത്താണ് കൂടുതൽ സുരക്ഷിതനായി സ്വയം കരുതിയിരുന്നതെന്ന് ഇസ്റാഈൽ രഹസ്യാന്വേഷണ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. ഈ വിശ്വാസമാണ് അദ്ദേഹത്തിന് വിനയായതും. ശനിയാഴ്ച രാവിലെ ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള കോമ്പൗണ്ടിൽ ഖാംനഈയും മറ്റ് ഉന്നത സൈനിക-രാഷ്ട്രീയ നേതാക്കളും വെവ്വേറെ കേന്ദ്രങ്ങളിൽ ഒത്തുകൂടുമെന്ന വിവരം കൃത്യമായി ലഭിച്ചതോടെയാണ് ആക്രമണത്തിന് സമയം കുറിച്ചത്. സാധാരണ ഗതിയിൽ ഖാംനഈക്കൊപ്പം ഇത്രയധികം മുതിർന്ന നേതാക്കൾ ഒരേ സ്ഥലത്ത് എത്താറില്ലെന്നിരിക്കെ, ഈ അവസരം പാഴാക്കരുതെന്ന് അമേരിക്കയും ഇസ്റാഈലും തീരുമാനിക്കുകയായിരുന്നു.ഖാംനഈയെ വധിക്കാൻ ഇസ്റാഈൽ – യുഎസ് സഖ്യം നടത്തിയ ആക്രമണംമാറ്റിവെച്ച പദ്ധതിയും ഇറാന്റെ വീഴ്ചയുംയഥാർത്ഥത്തിൽ ശനിയാഴ്ച പുലർച്ചെ നടത്താനിരുന്ന ആക്രമണം, നേതാക്കൾ ഒത്തുകൂടുന്ന കൃത്യസമയത്തേക്ക് മാറ്റുകയായിരുന്നു. ‘നമ്മൾ ചരിത്രം കുറിക്കാൻ പോകുന്നു’ എന്ന് ഇസ്റാഈൽ എയർഫോഴ്സ് പൈലറ്റുമാർക്ക് അയച്ച സന്ദേശത്തിൽ ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ കുറിച്ചു. കൃത്യതയാർന്ന മിസൈലുകളും അത്യാധുനിക യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ശനിയാഴ്ച രാവിലെ ആറ് മണിയോടെ കോമ്പൗണ്ടിലെ മൂന്ന് കേന്ദ്രങ്ങളും ഒരേസമയം തകർത്തു. പ്രതിരോധ മന്ത്രി അസീസ് നാസിർസാദെ, ഐ ആർ ജി സി കമാൻഡർ മുഹമ്മദ് പാക്പൂർ തുടങ്ങിയ വമ്പൻ നിര തന്നെ ഖാംനഈക്കൊപ്പം കൊല്ലപ്പെട്ടു.മാരലാഗോയിൽ തുടങ്ങിയ ഗൂഢാലോചനഡിസംബറിൽ ക്രിസ്മസിന് തൊട്ടുപിന്നാലെ ഫ്ലോറിഡയിലെ മാരലാഗോയിൽ വെച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഈ ഓപ്പറേഷന്റെ അടിസ്ഥാനം. ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾ തകർക്കാൻ ട്രംപ് പച്ചക്കൊടി കാട്ടിയതോടെ പ്ലാനിംഗ് വേഗത്തിലായി. ഫെബ്രുവരി 11-ന് നടന്ന രണ്ടാമത്തെ കൂടിക്കാഴ്ചയോടെ അന്തിമ തീരുമാനമായി. ഇതിനിടെ ചർച്ചകൾക്കായി ട്രംപ് തന്റെ ദൂതന്മാരായ ജാരദ് കുഷ്നറെയും സ്റ്റീവ് വിറ്റ്‌കോഫിനെയും നിയോഗിച്ചെങ്കിലും ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് സൈനിക നീക്കത്തിന് ട്രംപിനെ പ്രേരിപ്പിച്ചു.വേട്ടയാടൽ സി ഐ എ ട്രാക്കിംഗ് സിസ്റ്റം ഉപയോഗിച്ച്ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇസ്റാഈൽ രഹസ്യാന്വേഷണ വിഭാഗം എത്രത്തോളം ആഴത്തിൽ സ്വാധീനം ഉറപ്പിച്ചിട്ടുണ്ടെന്ന് ഈ ഓപ്പറേഷൻ തെളിയിക്കുന്നു. കഴിഞ്ഞ ജൂണിലെ 12 ദിവസത്തെ യുദ്ധത്തിൽ പോലും ഖാംനഈയെ ലക്ഷ്യമിടാൻ ഇസ്റാഈലിന് സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ സി ഐ എയുടെ സഹായത്തോടെ കൃത്യമായ ട്രാക്കിംഗ് സിസ്റ്റം ഉപയോഗിച്ച് അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു. ഇറാന്റെ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനം ഇതോടെ പൂർണ്ണമായും തകർന്നു എന്നാണ് വിലയിരുത്തൽ. Summary‘Operation Roaring Lion’ was a meticulously planned joint intelligence operation by the CIA and Mossad that led to the assassination of Ayatollah Ali Khamenei. Intelligence agencies tracked the Supreme Leader’s movements for months, identifying a rare lapse in security during a daylight meeting with top Iranian military officials in Tehran. Despite final diplomatic attempts, US President Donald Trump authorized the strike after Iran refused to dismantle its nuclear program, resulting in a coordinated wave of high-precision missile attacks that dismantled Iran’s senior leadership hierarchy.