ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് സെമിഫൈനൽ പ്രവേശനം സമ്മാനിച്ച് മലയാളി താരം സഞ്ജു സാംസൺ. വെസ്റ്റ് ഇൻഡീസിനെതിരെ 97 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു, ഇന്ത്യയ്ക്ക് ചരിത്രവിജയം സമ്മാനിച്ചു.ചരിത്രം തിരുത്തിയ ഇന്നിംഗ്സ്!ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന റൺചേസാണ് ഈ മത്സരത്തിൽ സാധ്യമായത്. സമ്മർദ്ദ ഘട്ടത്തിൽ സമ്മർദ്ദത്തെ തന്നെ കീഴടക്കിയ സഞ്ജുവിന്റെ മികവായിരുന്നു ഇന്ത്യൻ വിജയത്തിന്റെ അടിസ്ഥാനം.വെറും 50 പന്തുകളിൽ 12 ഫോറും 4 സിക്‌സും ഉൾപ്പെടെ പുറത്തകാതെ 97 റൺസ് — സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സായി ഇത് വിലയിരുത്തപ്പെടുന്നു. അസാധാരണ പ്രകടനത്തിന് സഞ്ജുവിന് പ്ലെയർ ഓഫ് ദ മാച്ച് പുരസ്‌കാരവും ലഭിച്ചു.Also Read: സഞ്ജു ഷോ! കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽകോഹ്ലിയുടെ റെക്കോർഡ് തകർന്നു!ഈ ഇന്നിംഗ്സിലൂടെ സഞ്ജു മറ്റൊരു ചരിത്ര നേട്ടവും സ്വന്തമാക്കി. ടി20 ലോകകപ്പിൽ റൺചേസിൽ ഒരു ഇന്ത്യൻ താരം നേടിയ ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കോർഡ് ഇനി സഞ്ജുവിന്റെ പേരിലാണ്.മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത് വിരാട് കോഹ്ലി ആയിരുന്നു. 2022 ലെ ലോകകപ്പിൽ പാകിസ്ഥാനെതിരെ 160 റൺസ് ലക്ഷ്യം പിന്തുടർന്ന മത്സരത്തിൽ കോഹ്ലി പുറത്തകാതെ നേടിയ 82 റൺസാണ് ഇതുവരെ റെക്കോർഡായിരുന്നത്. ഇപ്പോൾ സഞ്ജു ആ നേട്ടം മറികടന്നു!The post റെക്കോർഡ് ബുക്ക് തിരുത്തി! കോഹ്ലിയെയും മറികടന്നു സഞ്ജു appeared first on Kairali News | Kairali News Live.