വിദ്യാഭ്യാസ യോഗ്യത വ്യാജം; മൂവാറ്റുപുഴ നഗരസഭയില്‍ ചെയർപേഴ്സണെതിരെ എല്‍ഡിഎഫ് പ്രതിഷേധം ശക്തം

Wait 5 sec.

യു ഡി എഫ് ഭരിക്കുന്ന മൂവാറ്റുപുഴ നഗരസഭയില്‍ ചെയർപേഴ്സണെതിരെ എല്‍ ഡി എഫ് പ്രതിഷേധം ശക്തം.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ നാമനിർദേശ പത്രികയിൽ ചെയർപേഴ്സൺ ജോയ്സ് മേരി ആൻറണി ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത വ്യാജമായി ചേർത്തതിലാണ് എല്‍ ഡി എഫ് പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്. ചെയര്‍പേഴ്സന്‍റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫിന്‍റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്‍റെ ഭാഗമായി സമര്‍പ്പിച്ച നാമനിർദേശ പത്രികയിൽ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത വ്യാജമായി ചേർത്ത ജോയ്സ് മേരി ആന്‍റണിയെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ 24ാം വാര്‍ഡിലെ വോട്ടര്‍ നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ മുന്‍സിഫ് കോടതി നേരത്തെ ഫയലില്‍ സ്വീകരിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ചെയര്‍ പേഴ്സണ്‍ ജോയ്സ് മേരി ആന്‍റണിക്കെതിരെ എല്‍ ഡി എഫ് പ്രതിഷേധം ശക്തമാക്കിയത്.Also read: ‘വയനാട് എംപി ദുരന്ത ബാധിതരെ മനുഷ്യരായി പോലും പരിഗണിക്കാത്തതെന്താണ്?’ കെ റഫീഖ്ചെയർപേഴ്സൺ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് മൂവാറ്റുപുഴ നഗരസഭ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.സിപിഐഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ആക്ട് സെക്ഷൻ 164 പ്രകാരം ജോയ്സ് മേരി ആൻറണിയെ അയോഗ്യയാക്കണമെന്ന് അനീഷ് മാത്യു ആവശ്യപ്പെട്ടു.കേരള മുനിസിപ്പൽ ആക്ട് സെക്ഷൻ 108 ലെ ഉപവകുപ്പ് (ഒന്ന് എ) പ്രകാരം നാമ നിർദ്ദേശപ്രത്രികയിലെ ഫോറം നമ്പർ രണ്ട് എ യിൽ നൽകിയ വിവരങ്ങൾ വ്യാജമാണന്നും അതിനാൽ കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷൻ 178 (1) (സിഎ) പ്രകാരം തിരഞ്ഞെടുപ്പ് അസാധുവാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ജോയ്സ് മേരി ആന്‍റണിക്ക് നോട്ടീസ് അയച്ചുവെങ്കിലും ചെയര്‍പേഴ്സണ്‍ ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നാണ് വിവരം.The post വിദ്യാഭ്യാസ യോഗ്യത വ്യാജം; മൂവാറ്റുപുഴ നഗരസഭയില്‍ ചെയർപേഴ്സണെതിരെ എല്‍ഡിഎഫ് പ്രതിഷേധം ശക്തം appeared first on Kairali News | Kairali News Live.